നടന് വിജയന്റെ അവസ്ഥ ഗുരുതരം, കരള്‍ രോഗം ബാധിച്ച താരം മൂര്ധന്യാവസ്ഥയില് മരിക്കാതിരിക്കാന്‍…
![](https://filmcourtonline.com/wp-content/uploads/2022/09/VIJAYAN-KARANTHOOR.jpg)
അതെ താരത്തെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ പല രീതിയിലുള്ള സഹായം വേണം, നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിജയന് കാരന്തൂര്‍. കഴിഞ്ഞ അഞ്ചുവര്‍ഷമായി കരള്‍ രോഗത്തിന് ചികിത്സയിലാണ് അദ്ദേഹം. മൂന്നുമാസമായി രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് വിജയന് കാരന്തൂര്‍. കരള്‍മാറ്റമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ തട്ടി എന്റെ ശുഭാക്തി വിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് വിജയന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി നാടകങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം നടനെന്നതിലുപരി സംവിധായകന്, പരിശീലകന് തുടങ്ങിയ വിവിധ മേഖലകളില്‍ അനുഭവ സമ്പത്തുള്ള കലാകാരനാണ്. 1973-ല്‍ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഒരുമയാണ് വിജയം നടന് വിജയേട്ടനെ കൈവിടാതിരിക്കാന്‍ നമുക്കും ഒരുമിക്കാം. FC