അത് വേറെ കോളേജ് ഇത് വേറെ കോളേജ് സാനിയയുടെ കളിയിലും മാറ്റമുണ്ട്.. തകര്‍ക്കുകയാണ്……
കോളേജ് കുട്ടികള്‍ക്ക് സാനിയ ഇയ്യപ്പന്‍ മതി കാരണം കോളേജിലെത്തിയാല്‍ സ്വയം മറന്നവര്‍ അങ്ങനെ ആടിക്കൊണ്ടേയിരിക്കും കഴിഞ്ഞ ദിവസം ഒരു കോളേജില്‍ കളിച്ച കളി ലക്ഷങ്ങളാണ് കണ്ടത് അതുകഴിഞ്ഞു കോഴിക്കോടെത്തിയ താരസുന്ദരിയെ തിരക്കിനിടയില്‍ ഒരു കാമ വെറിയന്‍ കയറിപ്പിടിച്ചു, അവനെ തിരഞ്ഞു പോലീസ് നടക്കുന്നുണ്ട്.. ഇതിന്റെയൊക്കെ ചൂടാറും മുന്‍പിതാ മറ്റൊരു കോളേജില്‍ കളിച്ച കളിയും വൈറലാകുന്നു, സാനിയയുടെ പുതിയ സിനിമ നിവിന്‍ പോളി നായകനായി എത്തുന്ന സാറ്റര്‍ഡേ നൈറ്റ് ആണ്.
ഇപ്പോള്‍ സാനിയയും അതിലെ മറ്റു അഭിനേതാക്കളും ആ സിനിമയുടെ പ്രൊമോഷന് വര്‍ക്കുകളില്‍ സജീവമായി നില്‍ക്കുകയാണ് . അവര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമായി തിരക്കിട്ട് പ്രൊമോഷന് പരിപാടികള്‍ നടത്തുകയാണ്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സാറ്റര്‍ഡേ നൈറ്റ് സംഘം എത്തിയത് കഴിഞ്ഞ ദിവസമാണ്. അവിടുന്ന് കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ എത്തിയപ്പോള്‍ സാനിയ അവതരിപ്പിച്ച ഒരു തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഈ വീഡിയോയില്‍ സ്റ്റേജില്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഒപ്പം ഡാന്‍സ് ചെയ്യുന്ന സാനിയെ കാണാനാകും.
വിക്രാന്ത് റോണ എന്ന കന്നഡ ചിത്രത്തിലെ രാ രാ രാക്കമ്മ എന്ന പാട്ടിനാണ് സാനിയ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ചവച്ചത്. സാനിയ വേറെ ലെവലാ അതാ കുട്ടികളും ഒപ്പം കൂടുന്നത്, FC