മമ്മുട്ടിയുടെ അനുഗ്രഹം വാങ്ങി സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന് മാധവ് സിനിമയിലേക്ക്.. അനുപമയാണ് …..
മൂത്തമകന് തെളിഞ്ഞു വരുന്നേയുള്ളൂ അപ്പോഴിതാ ആരാധകര്‍ക്ക് സിനിമക്ക് തന്റെ രണ്ടാമത്തെ മകനായ മാധവിനെകൂടി സുരേഷ്ഗോപി സമര്‍പ്പിച്ചിരിക്കുന്നു യുവതാരം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് അരങ്ങേറുന്നത്, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ഒരു സംഘടന സീനില്‍ മാധവ് പ്രത്യക്ഷപ്പെട്ടിരുന്നു.
സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ ഇളയ മകന് മാധവ് സുരേഷ് മലയാള സിനിമയിലേക്ക്. സുരേഷ് ഗോപി നായകനായി കോസ്മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും. അനുപമ പരമേശ്വരന് ആണ് ചിത്രത്തിലെ നായിക. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
സംവിധായകന് പ്രവീണ്‍ നാരായണന്, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി മാധവ് കണ്ടത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു. മമ്മുട്ടിയുടെ ആ അനുഗ്രഹം ഏറ്റവും വലിയ വിജയമാകട്ടെ. FC