നടി ശാന്തകുമാരി പറയുന്നു ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞു.. ആരും വിളിക്കാറില്ല 13 വര്‍ഷം ഹോസ്റ്റലില്‍ മറ്റ് നടിമാരെയും….
നടിമാരായ അമ്മമാരുടെ ഗതി വളരെ ഗതികേടാണ് 2018 എന്ന ചിത്രത്തില്‍ കുറച്ചു അമ്മമാരെത്തി അവരുമായി നടന്ന ഒരു ചര്‍ച്ചയില്‍ അവരാനുഭവിക്കുന്നത് കേട്ടാല്‍ കണ്ണ് നിറയും… എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെ അമ്മയായും സഹോദരിയായും അഭിനയിച്ച അവരിന്നു കൃത്യമായി കഞ്ഞി കുടിക്കുന്നുണ്ടോ മരുന്ന് കഴിക്കുന്നുണ്ടോ എന്നു നോക്കാന്‍ ആരുമില്ലാത്ത അവസ്ഥ..’എനിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞെന്നു പറഞ്ഞു പ്രചരിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട്, എന്നെ ഇപ്പോള്‍ ആരും വിളിക്കാറില്ല. എനിക്കറിയില്ലായിരുന്നു. അഞ്ചു വര്‍ഷമാണ് ഞാന്‍ വീട്ടിലിരുന്നത്. ഒറ്റ ആളും വിളിക്കാറില്ല. ഒരു വരുമാനവുമില്ല.
പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ആഹാരം കൊണ്ടുവന്നു തരും.13 വര്‍ഷം ഞാന്‍ ഹോസ്റ്റലില്‍ ആയിരുന്നു. ഈ 13 വര്‍ഷവും ഓരോരുത്തരായി എനിക്ക് ആഹാരം എത്തിച്ചു തന്നു. ഞാന്‍ എറണാകുളത്തു തന്നെ ഉണ്ടായിരുന്നു. ദിലീപ് എന്നെ കണ്ടെത്തി. അങ്ങനെയാണ് എനിക്ക് വീടുണ്ടാകുന്നത്. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല,’ നടി ശാന്തകുമാരിയുടെ വാക്കുകള്‍. തന്നെക്കുറിച്ചും പല തെറ്റായ വാര്‍ത്തകളും പ്രചരിച്ചിട്ടുണ്ടെന്ന് പൗളി വല്‍സനും തുറന്നു പറഞ്ഞു. പൗളി വല്‍സന്റെ വാക്കുകള്‍ ഇങ്ങനെ:
‘ഡാകിനി സിനിമ ചെയ്തപ്പോള്‍ ബൈക്കിന്റെ സൈലന്‍സറില്‍ കൊണ്ട് കാലു പൊള്ളി. രണ്ടു മാസമെടുക്കും അത് ഉണങ്ങാന്‍ എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അതിനിടയ്ക്കാണ് എനിക്ക് അവാര്‍ഡ് കിട്ടുന്നത്. ട്രെയിനില്‍ കാലു നീട്ടി വച്ചാണ് അവാര്‍ഡ് വാങ്ങാന്‍ പോയത്. അതു വാങ്ങി തിരികെ വന്ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ആയി. അതിനുശേഷം എന്നെ ആരും പടത്തിന് വിളിക്കുന്നില്ല. സമാനമായ അനുഭവമാണ് ഓമന ഔസേപ്പും പങ്കുവച്ചത്. ‘സിനിമ വളരെ കുറവാണ്. ആദ്യം ഒത്തിരി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സങ്കടമാണ് ശരിക്കും. ഇപ്പോഴത്തെ പടങ്ങളില്‍ അമ്മയും അച്ഛനുമൊന്നുമില്ലല്ലോ. നായകനും നായികയും കുറച്ചു ഫ്രണ്ട്സുമായാല്‍ സിനിമയായി. അതുകൊണ്ട് അച്ഛനും അമ്മയ്ക്കൊന്നും വര്‍ക്കില്ല,’ ഓമന പറഞ്ഞു. എല്ലാ അമ്മമാര്‍ക്കും ഒരേ ദുഃഖം അറിയുന്ന പണിക്കു ആളുവിളിക്കുന്നില്ല FC