സരയുവിന്റെ ഷക്കീല കണ്ടോ!കാണണം നാണമൊന്നും തോന്നണ്ട എല്ലാമുണ്ട്.
ഷക്കീല എന്ന ചിത്രം ജനമനസ്സുകളിലേക്ക് ഇടംപിടിച്ചു വരികയാണ്.അതിന്റെ പ്രമേയം ശ്രദ്ധേയമായി എന്ന് മാത്രമല്ല.ഷക്കീല എന്ന് പേരുള്ള എല്ലാ അമ്മ പെങ്ങന്മാര്ക്കും ഈ ഹ്രസ്വചിത്രം ആത്മവിശ്വാസം പകരുമെന്നും ഉറപ്പാണ്.ഒരു കാലത്ത് മലയാള സിനിമയെ താങ്ങി നിര്‍ത്തിയത് ഷക്കീല എന്ന മാദക നടിയായിരുന്നു.
സലീംകുമാര്‍ എന്ന നടന് അഭിനയിക്കാന്‍ അവസരം
തേടി നടന്ന സമയത്ത് ഷക്കീലക്കൊപ്പം കിന്നാരതുമ്പികള്‍ എന്ന ചിത്രത്തിലഭിനയിച്ചു.ഇപ്പോള്‍ പേരും
പ്രശസ്തിയുമായപ്പോള്‍ സലീംകുമാര്‍ ഈയടുത്ത
ദിവസം പറഞ്ഞത് കിന്നാരതുമ്പികളില് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവര്‍ അതൊരു അവാര്‍ഡ് പടമാണെന്നാണ് പറഞ്ഞത്.റിലീസായപ്പോഴാണ് A പടമാണെന്ന് മനസ്സിലായത്.
അവാര്‍ഡായാലും അഡ്വല്സ്ഓണ്ലിയായാലും രണ്ടും A യിലാണ് തുടങ്ങുന്നത്.ആ കാലത്ത് ഷക്കീല യുവാക്കളുടെ ഹരമായി എന്നാല്‍ ഈ ഷക്കീല എന്ന ചിത്രത്തില്‍ സരയൂവിന്റെ പേര് ഷക്കീല എന്നാണ്.ഇത് വിവാഹാലോചനകള്‍ മുടക്കുന്നതും സമൂഹം ആ പേര് വിളിച്ച് കളിയാക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.പലരും എന്തിന് പേരിട്ട സ്വന്തം പിതാവടക്കം പേര് മാറ്റാന്‍ നിര്ബന്ധിക്കുമ്പോഴും സരയൂ ഷക്കീല എന്ന സ്വന്തം പേരില്‍ ഉറച്ച് നില്ക്കുന്നു.ആ പേര് ഇഷ്ടപ്പെടുന്നവന് അവളെ വിവാഹം കഴിക്കുന്നു.
ഷക്കീലയുടെ അര്‍ത്ഥം സുന്ദരി എന്ന് കൂടി ഇതിലൂടെ പറയുന്നു.ഷക്കീല ക്രൂവിന് അഭിനന്ദനങ്ങള്‍.
ഫിലീം കോര്‍ട്ട്.