സീരിയല്‍ നടി ഗൗരിക്കും കല്ല്യാണം.. സീരിയല്‍ സംവിധായകന് മനോജാണ് കെട്ടുന്നത് 24 ന് …
സീരിയല്‍ നടന് ജിത്തു 19ന് കെട്ടുമ്പോള്‍ സീരിയല്‍ നടി ഗൗരി കൃഷ്ണനും സംവിധായകന് മനോജ് പേയാടും നവംബര്‍ 24ന് കെട്ടും, സീരിയല്‍ മേഖലയിലുള്ളവര്‍ കൂട്ടത്തോടെ വിവാഹിതരാകുകയാണ് ഈ വര്‍ഷം കരിക്കിലെ നടന് അര്ജ്ജുന് ഇന്ന് ഗുരുവായൂരില്‍ വിവാഹിതനായി തൊട്ടുപിന്നാലെയിതാ ബാക്കി വിവാഹങ്ങളും. സമൂഹമാധ്യമത്തിലൂടെയാണ് ഗൗരി വിവാഹ തിയ്യതി അറിയിച്ചത്. വിവാഹവസ്ത്രത്തിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു. ഇതില്‍ തിയ്യതിയും ആലേഖനം ചെയ്തിരുന്നു.
ഗൗരി നായികയായി അഭിനയിച്ച പൗര്‍ണമിത്തിങ്കള്‍ സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. ഫെബ്രുവരി 11ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. മനോജ് തിരുവനന്തപുരം സ്വദേശിയാണ്. കോട്ടയമാണ് ഗൗരിയുടെ സ്വദേശം.
അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. മുന്‍കൂറായി നേരുന്നു ഗൗരിക്കും മനോജിനും വിവാഹാശംസകള്‍. FC