വിവാഹപ്രായത്തിലെത്തിയ താന്‍ നില്ക്കുമ്പോള് അമ്മ ഗര്‍ഭിണി… പ്രേമത്തില്‍ നടി സെലിന്റെ.. മഡോണയുടെ…..
ക്യാമ്പസുകളുടെ ഹരമായി മാറിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമം പെട്ടെന്ന് ആരും മറക്കില്ല ഇപ്പോഴും ചെറിയ സ്ക്രീനില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ ഓരോ താരങ്ങളും പ്രശസ്തിയിലേക്ക് ഉയര്‍ന്നു വന്നതാണ് ആ ചിത്രത്തിന്റെ ചരിത്രം. നായികനടിയായ സെലിനെയും ആരു മറക്കാനിടയില്ല. നടി മഡോണ സെബാസ്റ്റ്യനായിരുന്നു സെലിനായിത്തിളങ്ങിയത്. മലയാളത്തില്‍ നിന്നും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചേക്കേറിയ മഡോണ അവിടെയും സൂപ്പര്‍ നടിയായി മുമ്പ് ഒരിക്കല്‍ തന്റെ കുട്ടികാലത്തെ പറ്റി പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. അധികം അങ്ങനെ ആര്‍ക്കും ലഭിക്കാത്ത തന്റെ ഭാഗ്യത്തെ പറ്റിയാണ് താരസുന്ദരി മനസ്സു തുറന്നത്.
തനിക്കു 18 വയസ്സ് ഉള്ളപ്പോള്‍ അമ്മ വീണ്ടും ഗര്‍ഭിണിയായെന്നും അത് അച്ഛന് തന്നോട് ആദ്യമായി പറഞ്ഞപ്പോള്‍ എന്ത് തിരിച്ചു പറയണമെന്നോ അതോ ചിരിക്കണമെന്നോ തനിക്ക് അറിയില്ലായിരുന്നു എന്നും. ഒറ്റമോളായി വളര്‍ന്ന തനിക്ക് കിട്ടിയ ഭാഗ്യത്തെ പറ്റി സന്തോഷിക്കേണ്ടതിന് പകരം കുറച്ച് നേരം താന്‍ ആകെ നിരാശയായി എന്നും മഡോണ പറഞ്ഞു നിര്‍ത്തി.
എന്റെ അമ്മക്ക് കിട്ടിയ പോലെ ഭാഗ്യം അധികം ആര്‍ക്കും ലഭിച്ചിട്ടില്ല എന്നുമാണ് താരത്തിന്റെ പ്രതികരണം. എന്തായാലും അനിയത്തി പത്തുവയസ്സിലെത്തിയതിന്റെ സന്തോഷവും കൂടെയുണ്ട്. FC