നടി പാര്‍വ്വതി കുഞ്ഞുവാവയുമായി ആരാധകര്‍ക്ക് മുന്നില്‍, സഹോദരി മൃദുലയും
ചേച്ചിയും അനിയത്തിയും അഭിനയിക്കാന്‍ വേണ്ടി ജനിച്ചവരാണ്……
അതുകൊണ്ടു തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരും, അതുനന്നായി അറിയുന്നത് കൊണ്ടു നവമാധ്യമങ്ങളില്‍ ഇരുവരും സജീവമാണ്, പാര്‍വ്വതി തന്റെ കുഞ്ഞിനെ ആദ്യമായി ആരാധകരെ കാണിക്കുകയാണ്..
കുടുംബവിളക്കിലെ ശീതളായി എത്തിയാണ് പാര്‍വ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പാര്‍വ്വതി വിവാഹിതയായത്. അരുണ്‍ ആണ് പാര്‍വ്വതിയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു. പാര്‍വ്വതിക്ക് ഒമ്പതാം മാസം ആയപ്പോഴായിരുന്നു മൃദുല ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പാര്‍വ്വതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ആദ്യമായി പങ്കുവച്ചിരിക്കുകയാണ് പാര്‍വ്വതി.
ടവ്വലില്‍ പൊതിഞ്ഞു കയ്യില്‍ കുഞ്ഞിനെയെടുത്ത്, അതിന്റെ മുഖത്തേക്ക് നോക്കി ചിരിക്കുന്ന ഫോട്ടോയാണ് പാര്‍വ്വതി പങ്കുവച്ചിരിക്കുന്നത്. ‘എന്റെ പെണ്‍കുഞ്ഞ്’ എന്നാണ് പാര്‍വ്വതി അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്.
അരുണ്‍ രാവണ്‍ ഫോട്ടോയ്ക്ക് കമന്റുമായി എത്തി. ചുംബന ഇമോജിയാണ് കമന്റ്. സമാന ഇമോജി മറുപടി കമന്റായി പാര്‍വ്വതിയും പങ്കുവയ്ക്കുന്നുണ്ട്. താരദമ്പതികള്‍ കുഞ്ഞിന്റെ മുഖം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അരുണ്‍ പാര്‍വ്വതിയുടെയും
കുഞ്ഞിന്റെയും കൈ പിടിച്ച് ‘എന്റേത്’ എന്ന ക്യാപ്ഷനോടെ നേരത്തെ പങ്കുവച്ചിരുന്നു.
ചേച്ചി മൃദുലയ്ക്ക് മുന്നേ ഇരുവരും പ്രണയിച്ച് വിവാഹിതരായിരുന്നു. വിവാഹ ശേഷം ഇരു കുടുംബവും യോജിക്കുകയായിരുന്നു കുഞ്ഞുവാവക്ക് സര്‍വ്വ ഐശ്വര്യവും നേരുന്നു FC