തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടി ശാന്തേച്ചിക്ക് നായയുടെ കടിയേറ്റു… ആവശ്യമുള്ള പണി……
ആവശ്യമുള്ള പണിയെടുത്താല്‍ പോരെ എന്ന് ചോദിച്ചവരുണ്ട് ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍, പക്ഷെ അവര്‍ മനസ്സിലാക്കാത്ത ഒന്നുണ്ട് തെരുവ് നായകള്‍ ഇല്ലാതായാല്‍ മറ്റു ജീവികള്‍ കാടിറങ്ങിവരും ആദ്യം നമ്മള് നായയെ കൊന്നുതീര്‍ക്കുക അതിനു പിന്നാലെ ഓരോന്നിനെയായി ഇല്ലാതാക്കേണ്ടിവരും എന്ന് കൂടി ഓര്‍ക്കുക. പലതരം ഹിംസ്രജീവികളും നാട്ടിലേക്ക് വരാത്തത് നായകളെ പേടിച്ചിട്ടാണെന്നുകൂടി നാം ഓര്‍ക്കണം , അതറിഞ്ഞാണോ അല്ലാതെയാണോ എന്നറിയില്ല തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന അനേകായിരങ്ങള്‍ ഉണ്ട് നാട്ടില്‍ അത്തരത്തിലൊരാളാണ് സീരിയല്‍ നടി ഭരതന്നൂര്‍ ശാന്ത അവര്ക്കുമിതാകടിയേറ്റിരിക്കുന്നു.
തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിച്ചുനല്കിവന്നിരുന്ന സീരിയല്‍ നടിക്ക് ആഹാരം നല്കുന്നതിനിടയില് കടിയേറ്റു. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ 64 കാരിയായ ഭരതന്നൂര്‍ ശാന്തയെയാണ് നായ കടിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. തെരുവിലലയുന്ന നായകള്‍ക്ക് ശാന്ത വീട്ടില്‍ ഭക്ഷണം പാകംചെയ്ത് ജംങ്ഷനില്‍ കൊണ്ടുവന്ന് കൊടുക്കാറുണ്ട്.
ബുധനാഴ്ച ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് ഒരു പട്ടി കടിച്ചത്. വലതുകൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനെയാണോ പാലുകൊടുത്ത കൈക്ക് കടിക്കുക എന്ന് പറയുക എന്നറിയില്ല. FC