നയന്‍താരയുടെ അമ്മയെ കെട്ടിപിടിച്ചു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഘ്നേഷ്… ബാക്കി പറഞ്ഞത് ……
അമ്മയാണെല്ലാം ആരില്ലെങ്കിലും തുണയായി എന്നും ‘അമ്മ കാണും എല്ലാവരുടെയും ധൈര്യവും അമ്മ തന്നെയാണ്.
നയന്‍താരയുടെ അമ്മ ഓമന കുര്യന്റെ ജന്മദിനത്തില് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി വിഘ്നേഷ് ശിവന്. ‘പ്രിയപ്പെട്ട ഓമനകുര്യന്‍, ജന്മദിനാശംസകള്. എന്റെ മറ്റൊരു അമ്മ. ഞാന്‍ വളരെയധികം സ്നേഹിക്കുന്നൊരു സ്ത്രീ. മനോഹരമായ ഹൃദയമുള്ള ശുദ്ധാത്മാവ്. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.’ അമ്മയുടെ നെറുകയില്‍ ഉമ്മ വയ്ക്കുന്ന ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചു.
നയന്‍താരയുമായുള്ള വിവാഹച്ചടങ്ങില്‍ വച്ച് എടുത്ത ചിത്രമാണ് വിഘ്നേഷ് പങ്കുവച്ചത്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ഓമനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നത്. എത്ര തിരക്കുകള്‍ക്കിടയിലും അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കാന്‍ നയന്‍താരയും വിഘ്നേഷും സമയം കണ്ടെത്താറുണ്ട്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ അടുത്തിടെയായിരുന്നു വിഘ്നേഷും നയന്‍താരയും വിവാഹിതരായത്. മഹാബലിപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ അമ്മ ഓമന നയന്താരയ്ക്കൊപ്പമുണ്ടായിരുന്നു. അച്ഛന് കുര്യന് ആരോഗ്യനില മോശമായതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഞങ്ങളും നേരുന്നു അമ്മക്ക് ജന്മദിനാശംസകള്. FC