മോഹന്‍ലാല്‍ എന്ന നടന് ഇല്ലായിരുന്നെങ്കില്‍.. നടി സേതുലക്ഷ്മി പറയുന്നു എന്റെ മകന്……
ജീവിത്തില്‍ ചില ഘട്ടങ്ങള്‍ വേദന നിറഞ്ഞതാകും എന്നാല്‍ കണ്ണീരൊപ്പാന്‍ ദൈവത്തിന്റെ കരങ്ങള്‍ ഉയര്‍ന്നുവരും ആ കാരങ്ങളെകുറിച്ചാണ് പതിറ്റാണ്ടുകള്‍ നാടക രംഗത്തു നിറഞ്ഞു നിന്നതിനു ശേഷം സിനിമയിലെത്തിയ നടി സേതുലക്ഷ്മി പറയുന്നത്..
‘തന്റെ മകന് ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം മോഹന്‍ലാലാണ് ‘ എന്റെ ജീവിതത്തില്‍ വലിയ ഒരു സ്ഥാനം മോഹന്‍ലാലിന് ഉണ്ടാവും. എന്നെ അദ്ദേഹത്തിന് ഒരുപാട് സ്നേഹവും കാര്യവുമാണ്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ആയിരുന്നു എന്റെ മകന്റെ കാര്യങ്ങളെല്ലാം അദ്ദേഹം തിരക്കിയത്. മകന് സുഖമില്ലാതെ കിടക്കുന്ന സമയമായിരുന്നു അപ്പോള്‍. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഞാറക്കല്‍ ഉള്ള ഒരു ഡോക്ടറെ കാണുവാന്‍ പോയി.മഞ്ജു വാര്യരും ഈ ഡോക്ടറും ഒരുമിച്ച് ഡാന്‍സ് പഠിച്ചതാണ് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. മോഹന്‍ലാല്‍ വിളിച്ചു പറഞ്ഞത് കൊണ്ട് എന്നെയും അവനെയും കൂട്ടി കൊണ്ടു പോകുവാന്‍ ആള് വന്നു കാത്തുനിന്നിരുന്നു. സാമ്പത്തികമായും മോഹന്‍ലാല്‍ ഞങ്ങളെ ഒരുപാട് സഹായിച്ചു.
ഇതുകൂടാതെ മോഹന്‍ലാലിനൊപ്പം സിംഗപ്പൂരില്‍ ഒരു ഷോ കൂടി ചെയ്തിരുന്നു. വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. എല്ലാ താരങ്ങളുടെ ഒപ്പം അഭിനയിക്കുന്നത് വളരെ സന്തോഷം നല്കുന്ന കാര്യമാണ്” – സേതുലക്ഷ്മി പറഞ്ഞു നിര്‍ത്തുന്നു.. മകന് പൂര്‍ണ്ണ ആരോഗ്യം ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു FC