വയ്യ അഭയം തേടി നടൻ ദിലീപും കുടുംബവും ശബരിമലയിൽ… രക്ഷകിട്ടുമോ….
മഞ്ജു പോയി കാവ്യവന്നു, പക്ഷേ കാര്യങ്ങളൊന്നും കാവ്യാത്മകമായില്ല, കാവ്യയെ സസ്പെൻസാക്കി താലികെട്ടിയത് അന്നുമുതൽ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ദിലീപും കാവ്യയും വർഷങ്ങൾക്കിപ്പുറവും മാധ്യമങ്ങൾക്ക് ചാകരയായി നിറഞ്ഞുനിൽക്കുകയാണ് പക്ഷെ ഇന്ന് നിറഞ്ഞുനിൽക്കുന്നത് ഒരുകേസുമായി ബന്ധപ്പെട്ടാണെന്ന് മാത്രം.
അതിനിടയിൽ അഭയം തേടി ദിലീപും കുടുംബാങ്ങളും ശബരിമലയിലെത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്, സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്ത്, മാനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. രാത്രി ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൌസില്‍ തങ്ങിയ സംഘം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. മാളികപ്പുറത്തും ഇവര്‍ ദര്‍ശനം നടത്തി. തന്ത്രിയെ സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും നടത്തി. സന്നിധാനത്ത് ഏറെ നേരം ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്. ആരാണിര ആരാണ് പ്രതി അതൊന്നു തെളിയിക്കാൻ വർഷങ്ങളായിട്ടും കഴിയാത്ത പോലീസ് സംവിധാനം കേരളത്തിന് അപമാനമാണ് കാരണം കേരളാപോലീസിനോളം മികവുള്ള ഒരു പോലീസ് സേന ഭാരതത്തിൽ വേറെയില്ല എന്നതാണ് സത്യം എന്നിട്ടും അവർ ഈ കേസിൽ ഇങ്ങനെ വലിഞ്ഞിഴയുന്നത് വലിയ ദുരന്തമാണ് FC