വിഘ്നേഷിന് വിശ്രമം.. നയന്‍താര തിരക്കിലായി ഷാരുഖാനൊപ്പം പോയി, ഇനിയതുകഴിയണം……..
ഏഴ് വര്‍ഷമായി ഒന്നിച്ചാണ് അതുകൊണ്ടു കല്ല്യാണം ചടങ്ങുമാത്രമാണ്, അതോടനുബന്ധിച്ചുള്ള വിരുന്നുകളും പൂര്‍ത്തിയാക്കി നയന്‍ താര തന്റെ തൊഴിലുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ്, വിഘ്നേഷ് ശിവനുമായുള്ള വിവാഹ ശേഷം സിനിമാ തിരക്കുകളില്‍ സജീവമാകാന്‍ നയന്‍താര. ഷാരുഖ് ഖാന്- അറ്റ്ലി ചിത്രം ‘ജവാന്റെ’ പുതിയ ഷെഡ്യൂളില്‍ നയന്‍താര അടുത്താഴ്ച ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജവാന്റെ രണ്ടാം ഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു.
സംവിധായകന് അറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്. കിംഗ് ഖാന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു ‘റോ’ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം.
മലയാളത്തില്‍ പൃഥ്വിരാജ് നായകനാകുന്ന അല്‍ഫോണ്‍സ് പുത്രന് ചിത്രം ‘ഗോള്‍ഡ്’ ആണ് നയന്‍താരയുടെ വരാനിരിക്കുന്ന ചിത്രം. ജവാനില്‍ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെയും ഇത്തരത്തില്‍ പ്രചാരണം നടന്നിരുന്നു. വിജയ്യുടെ വമ്പന്‍ ഹിറ്റുകളായ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ആറ്റ്ലിയായിരുന്നു. അതുകൊണ്ട് തന്നെ വിജയ് ബോളിവുഡില്‍ എത്താനും സാധ്യതയേറെയാണ്. ഇത് കഴിഞ്ഞാകും നയന്‍ വിക്കിയെ കൊണ്ട് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്നത് FC