പിറന്നു വീണപ്പോള്‍ നഷ്ടപ്പെട്ട മകനെയോര്‍ത്ത് ദുഃഖിച്ച് സീരിയല്‍ നടി ഡിംപിള്‍ റോസ്……

വിവാഹശേഷം അഭിനയത്തില്‍ നിന്നകന്നെങ്കിലും ആരാധകരോടടുത്തുനില്ക്കാന് സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങി അതിലൂടെ തന്റെ വിഷമതകള്‍ പറയുന്ന സന്തോഷങ്ങള്‍ പറയുന്ന ഡിംപിളിനെ നമ്മള് കാണുന്നതാണ് എന്നാല്‍ ഇത്തവണ വന്നത് വളരെ വികാര നിര്‍ഭരമായ കുറിപ്പിട്ടുകൊണ്ടാണ് മകന് പാച്ചുവിന്റെ ഒന്നാം പിറന്നാളിന് ഹൃദയം തൊടുന്നൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സിനിമ സീരിയല്‍ താരം ഡിംപിള്‍ റോസ്.
പ്രാര്‍ഥനകളുടെയും വിഷമതളുടെയും നാളുകള്‍ കടന്ന് മകന്റെ പിറന്നാളിന്റെ സന്തോഷത്തിലാണ് ഡിംപിളും കുടുംബവും. ‘ഓര്‍ക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങള്‍’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ഈ വീഡിയോയില്‍ തന്റെ നഷ്ടപ്പെട്ട കണ്മണിയെ ഓര്‍ക്കുകയാണ് ഡിംപിള്‍.
‘പാച്ചുവിന്റെ മാത്രമല്ല കെസ്റ്ററിന്റെയും പിറന്നാളാണ്’ എന്ന് പറഞ്ഞ് കെസ്റ്ററിന്റെ കല്ലറയില്‍ പാച്ചുവുമായെത്തി കണ്ണീരോടെ പൂക്കളര്‍പ്പിക്കുകയാണ് ഡിംപിള്‍. ഗര്‍ഭകാലത്തെ കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചുമൊക്കെ പറയുന്ന വിീഡിയോയില് തനിക്ക് ആശ്വാസമായി നിന്നവര്‍ക്ക് നന്ദി പറയുന്നു ഡിംപിള്‍.
പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് ജന്മം നല്കിയ ഇരട്ട കണ്മണികള് ഒരാളെ ജനിച്ച് മണിക്കൂറുകള്‍ക്കകം ഡിംപിളിന് നഷ്ടമായിരുന്നു. മൂന്നുമാസക്കാലത്തെ ആശുപത്രി വാസത്തിനു ശേഷമാണ് പാച്ചു എന്ന വിളിപ്പേരുള്ള മകനുമായി ഡിംപിളിന് വീട്ടിലെത്താനായത്. പാച്ചുവിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ FC