അഹങ്കാരത്തിന് കയ്യും കാലും വെച്ചാല്‍, ഷാരൂഖാന് പറയുന്നു വീട്ടില്‍ 40 ലക്ഷം രൂപയുടെ ടി വി.. പാവങ്ങള്‍ പറയുന്നു……
ഉണ്ടാവും കോടിക്കണക്കിന് രൂപയുടെ ആഡംബര വസ്തുക്കള്‍ വീടിനകത്ത്, അത് കാണിക്കേണ്ടവരെ കാണിക്കാന്‍ പാര്‍ട്ടികളും നടത്താറുണ്ട് എന്നാല്‍ തന്റെ വീട്ടില്‍ 40 ലക്ഷം രൂപയുടെ ടി വി ഉണ്ടെന്നും പറഞ്ഞ ഷാരുഖാനോട് ആരാധകന് പറഞ്ഞത് തന്റെ വീടിന് ആ വിലയെ കാണു എന്നാണ്, വീടും ടി വി യും ഇല്ലാത്ത ഒത്തിരി പാവങ്ങളുണ്ട് അവര്‍ക്കെന്തെങ്കിലും ചെയ്തു എന്നു പറയുന്നതാണ് ആരാധകര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത്.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ ഒരു ബ്രാന്‍ഡ് ഇവന്റില്‍ പങ്കെടുക്കുന്നതിനിടെ നടന് ഷാരൂഖ് ഖാന് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. താന്‍ പ്രസ്തുത ടിവി ബ്രാന്‍ഡിന്റെ വലിയ ആരാധകനാണെന്നും വീട്ടില്‍ 40 ലക്ഷം രൂപയുടെ ടെലിവിഷനുകളുണ്ടെന്നുമായിരുന്നു ഷാരൂഖ് പറഞ്ഞത്. ‘വീട്ടില്‍ നിരവധി ടെലിവിഷനുകളുണ്ട്. സ്വീകരണമുറിയില്‍ ഒന്ന്, എന്റെ ഇളയ മകന് അബ്രാമിന്റെ മുറിയില്‍ ഒന്ന്, ആര്യന്റെ മുറിയില്‍ ഒന്ന്, ഒരെണ്ണം എന്റെ മകളുടെ മുറിയില്‍, അടുത്തിടെ ജിമ്മിലെ ടിവി തകരാറിലായപ്പോഴും ഞാന്‍ വാങ്ങിച്ചത് ഇതേ ബ്രാന്‍ഡിന്റെ ടെലിവിഷനാണ്. ഓരോന്നിനും ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ വില വരും. ഞാന്‍ ആകെ 30-40 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ടാകും.’ ഷാരൂഖ് പറഞ്ഞു.
രസകരമായ കമന്റുകളിലൂടെയാണ് ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്. ‘എന്റെ വീടിന് ആകെ അത്ര രൂപയേ വരൂ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഒരെണ്ണം എനിക്ക് ഗിഫ്റ്റ് തരുമോ?’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കുടുംബത്തോടൊപ്പം മുംബൈയിലെ മന്നത്ത് എന്ന ബംഗ്ലാവിലാണ് ഷാരൂഖിന്റെ താമസം. സീറോ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ഷാരൂഖ് അഭിനയിച്ചത്. കലാപരമായും വാണിജ്യപരമായും പരാജയം നല്കിയ സിനിമയായിരുന്നു അത്. ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ പത്താന്, സംവിധായകന് രാജ്കുമാര് ഹിറാനിയുടെ ഡങ്കി എന്നിവയാണ് ഷാരൂഖിന്റെ പുറത്തിറങ്ങാനുള്ള സിനിമകള്‍. FC