സുരേഷ് ഗോപിയും നടന് ഷാജുവും കുടുംബ സമ്മേതം മൂകാംബികയില്‍ കണ്ടുമുട്ടിയപ്പോള്‍….
സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള നടന് ഷാജു ശ്രീധറിന്റെ കുടുംബ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ”താരജാഡകളില്ലാത്ത മനുഷ്യസ്നേഹി …. ഞങ്ങളുടെ സൂപ്പര്‍ താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടല്‍”, എന്നാണ് സുരേഷ് ഗോപിക്കും കുടുംബത്തോടുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷാജു കുറിച്ചത്. ഷാജുവിന്റെയും ഭാര്യ ചാന്ദിനിയെയും മക്കളെയും ചിത്രത്തില്‍ കാണാം. സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധിക, മക്കളായ ഗോകുല്‍, മാധവ്, ഭാഗ്യ എന്നിവരുമുണ്ട്. മകള്‍ ലക്ഷ്മി മാത്രമാണ് ഒപ്പമില്ലാത്തത്. മൂകാംബികയില്‍ വച്ചായിരുന്നു ഈ ഒത്തുചേരല്‍.
”സുരേഷേട്ടനും കുടുംബത്തിനും മൂകാംബികയില്‍ ഒരു പൂജ ഉണ്ടായിരുന്നു. ഞാനും കുടുംബവും മൂകാംബികയില്‍ പോകുന്നതിനെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞിരുന്നു. സുരേഷേട്ടന് വിളിച്ചിട്ട് എന്നോട് പറഞ്ഞു, ”എടാ ഞാന്‍ ഉച്ചയ്ക്ക് മൂകാംബികയില്‍ എത്തും, കണ്ടിട്ട് പോയാല്‍ മതിയെന്ന്”. അങ്ങനെ ആണ് കാത്തു നിന്നത്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് അവിടെ വച്ച് കണ്ടു, രാത്രിയില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു. എന്റെ ആദ്യകാല സിനിമ തൊട്ട് ഉള്ള ബന്ധമാണ് സുരേഷേട്ടനുമായിട്ട്. എന്റെ ഭാര്യയ്ക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീടും ചേട്ടനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. സുഹൃദ് ബന്ധം കാത്തു സൂക്ഷിക്കുന്ന ആളാണ് സുരേഷേട്ടന്. കുടുംബാംഗങ്ങള്‍ എല്ലാം ഒരുമിച്ച് ഒത്തുകൂടുന്നത് ആദ്യമാണ്. സുരേഷേട്ടന്റെ ഭാര്യയും മക്കളും എന്റെ ഭാര്യയും മക്കളും എല്ലാം ഒരുമിച്ച് ഒരു സ്ഥലത്തെത്തിയപ്പോള്‍ അത് ആകസ്മികമായ കൂടിക്കാഴ്ച ആയിമാറി. ഞങ്ങള്‍ ഒരുമിച്ച് കുറെ സമയം ചെലവഴിച്ച് സ്നേഹം പങ്കുവച്ചാണ് മടങ്ങിയത്.” FC