അപമാനിപ്പിക്കപ്പെട്ടത് ഒരുതവണയല്ല.. കാരവനില്‍ നിന്ന് ഇറക്കിവിട്ടു നടി ശാലിന് സോയ അനുഭവിച്ചതെല്ലാം…
കണ്ണകി നല്ല രീതിയില്‍ ഓടുമ്പോഴാണ് അതിലെ നദി എന്ന കഥാപാത്രമായ ശാലിന് മനസ്സുതുറക്കുന്നത്, ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നല്ല ഞാന്‍ പറഞ്ഞത്. ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ എനിക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിശുദ്ധന്, മല്ലു സിങ് തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ച ആര്‍ട്ടിസ്റ്റ് ആയിട്ടും ഒരിക്കല്‍ ഒരു ഔട്ട്ഡോര്‍ ഷൂട്ടില്‍ സെറ്റിലെ കാരവനില്‍ നിന്ന് എന്നെ ഇറക്കി വിട്ടിട്ടുണ്ട്. ഇത് ആര്‍ടിസ്റ്റുകള്‍ക്ക് ഇരിക്കാനുള്ള കാരവനാണ്.. ഇറങ്ങിപ്പോകണം എന്നു പറഞ്ഞാണ് എല്ലാവരുടെയും മുമ്പില്‍ വച്ച് ഇറക്കി വിട്ടത്.
വേറൊരു സിനിമാ സെറ്റില്‍ നടന്ന സംഭവം പറയാം. തിരിച്ചു പോകാന്‍ ഒറ്റ വണ്ടിയേ ഉള്ളൂ. എന്നോട് ഡയറക്ടറുടെ വണ്ടിയില്‍ കേറാന്‍ പ്രൊഡക്ഷനില്‍ നിന്നു പറഞ്ഞു. ഡയറക്ടറുടെ വണ്ടിയില്‍ കയറാമോ എന്നു ഞാന്‍ ചോദിച്ചെങ്കിലും കുഴപ്പമില്ല, കയറിക്കോളൂ എന്നാണ് പ്രൊഡക്ഷനില്‍ പറഞ്ഞത്. ഞാനും അമ്മയും ഉണ്ടായിരുന്നു. പക്ഷേ, ഡയറക്ടര്‍ ദേഷ്യപ്പെട്ടു. ആരാണ് ഇവരോടൊക്കെ ഈ വണ്ടിയില്‍ കയറാന്‍ പറഞ്ഞതെന്നു ചോദിച്ചു. കരഞ്ഞുകൊണ്ടാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്. ഞാന്‍ മാത്രമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, എന്റെയൊപ്പം അമ്മയും ഉണ്ടായിരുന്നു. അമ്മ അച്ഛന് എന്നിവരെയൊക്കെ ഇമോഷനല്‍ ആയിട്ടല്ലേ കാണുന്നത്. നിങ്ങളൊന്നും എവിടെയും എത്തില്ല… നിങ്ങളെയൊന്നും ആര്‍ക്കും വേണ്ട… പുച്ഛം… അതൊക്കെ മനസ്സില്‍ മിന്നി തെളിഞ്ഞു.
തോല്‍വി എന്നത് നമ്മള് മനസ്സില്‍ തീരുമാനിക്കുന്നിടത്താണ് സംഭവിക്കുന്നത്. കാരണം, മരണം വരെ നമുക്ക് ശ്രമിക്കാന്‍ അവസരമുണ്ട്. എന്റെ പത്തു പതിനെട്ടു വയസ്സില്‍ തന്നെ മോശം അനുഭവങ്ങളുടെ കൊടുമുടിയില്‍ ഞാനെത്തിയിരുന്നു. എന്നും ശാലിന് പറയുന്നു. FC