ഞാന്‍ അമിത മദ്യപാനി.. നടി ശ്രുതി ഹാസന് തുറന്നു പറഞ്ഞു.. എല്ലാം കേട്ട് കമലഹാസന്.. പാര്‍ട്ടികളിലാണ് മദ്യം മയക്കുമരുന്ന്..
കുടി കൂടി.. സ്വയം നശിക്കുമെന്ന ഘട്ടം വന്നെന്ന് നടി ശ്രുതിഹാസന്.. വലിയൊരു ബ്രേക്ക് കരിയറില്‍ ഉണ്ടാക്കുമെന്ന് ശ്രുതി കരുതുന്ന സലാറിന്റെ സമയത്ത് തന്നെയാണ് തന്റെ ചില ജീവിത അവസ്ഥകള്‍ ശ്രുതി ഒരു അഭിമുഖത്തില്‍ വിവരിച്ചത്. കുറേക്കാലം മദ്യത്തിന് താന്‍ അടിമയായിരുന്നുവെന്നും ഇപ്പോള്‍ മദ്യം പൂര്‍ണ്ണമായി വിട്ടുവെന്നുമാണ് ശ്രുതി ഹാസന് പറയുന്നത്. അതിന്റെ കാരണവും നടി വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നയാളാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ശ്രുതി എട്ടുവര്‍ഷമായി മദ്യത്തെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പാര്‍ട്ടികളോട് എതിര്‍പ്പില്ല. എന്നാല്‍ മദ്യപിക്കാത്ത ഒരാളെ പാര്‍ട്ടികളില്‍ സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മദ്യം ഒഴിവാക്കിയതോടെ പശ്ചാത്താപമോ ഹാങ് ഓവറോ ഇല്ലെന്ന് ശ്രുതി പറയുന്നു.
അതേസമയം മദ്യപിക്കുന്നവരെ അതിന്റെ പേരില്‍ താന്‍ ജഡ്ജ് ചെയ്യില്ലെന്നും ശ്രുതി പറയുന്നു. മദ്യം ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. ഒരു ഘട്ടത്തിന് ശേഷം മദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം മനസിലാക്കി. ആ സമയത്ത് ഞാന്‍ എപ്പോഴും മദ്യത്തിന്റെ ഹാങ് ഓവറിലായിരുന്നു. എപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാന്‍ ആഗ്രഹിച്ചു. താന്‍ സിഗിരറ്റ് വലിക്കാറില്ല സിഗരറ്റ് വലി ഏറ്റവും മോശമാണെന്നും നടി ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ഇതുവരെ ഉപയോഗിച്ചിട്ടില്ല ശ്രുതി പറയുന്നു. തുടരെ തുടരെയുള്ള പാര്‍ട്ടികളാണ് മദ്യപാന ശീലം വഷളാക്കിയത്. എന്നാല്‍ പിന്നീട് ഇത്തരം പാര്‍ട്ടികളില്‍ നിന്നും അകലം പാലിച്ചതോടെ മദ്യപാന ശീലം കുറഞ്ഞുവെന്നും നടി ശ്രുതി പറഞ്ഞു..FC