അഭിരാമിയുടെ മുറിവുണങ്ങുന്നു.. മിക്സി പൊട്ടിത്തെറിച്ച് പറ്റിയ അപകടത്തില്‍ അഞ്ചുവിരലുകള്‍ തകര്‍ന്നു…
കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തില്‍ എന്നു പറഞ്ഞത് പോലെ വല്ലാത്ത രക്ഷപെടലാണ് നടന്നത്.. മിക്സി പൊട്ടിത്തെറിച്ച് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ഗായിക അഭിരാമി സുരേഷ് ആരോഗ്യം വീണ്ടെടുക്കുന്നു. മുറിവുകള്‍ ഏറെക്കുറെ ഭേദമായെന്നും വളരെ കുറച്ച് മരുന്നുകള്‍ മാത്രം കഴിച്ചാല്‍ മതിയെന്നും ഇപ്പോള്‍ വലിയ ആശ്വാസം തോന്നുന്നുവെന്നും ഗായിക വെളിപ്പെടുത്തി. നിരവധി പേരാണ് ഫോണ്‍ കോളിലൂടെയൂം മെസേജുകളിലൂടെയും തന്റെ സുഖവിവരം തിരക്കിയതെന്നും പ്രതീക്ഷിക്കാത്തവര്‍ പോലും വിളിച്ചു സംസാരിച്ചെന്നും അഭിരാമി പറഞ്ഞു.
തന്നെ സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയും പിന്തുണയുമാണ് പരുക്കില്‍ നിന്നും അതിവേഗം മുക്തി നേടാന്‍ സഹായിച്ചതെന്നും എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുകയാണെന്നും അഭിരാമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. സ്നേഹിതര്‍ക്കു വേണ്ടി ഗാനവും ആലപിച്ച ശേഷമാണ് അഭിരാമി വീഡിയോ അവസാനിപ്പിച്ചത്. FC