പത്താം ക്ലാസ്സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന നടന് ഇന്ദ്രന്‍സിന് പെട്ടെന്നത് പറ്റില്ല ആദ്യം ഏഴ് പാസ്സാവണം…
ആദ്യം നാലുവരെ പടിച്ചെന്നാണ് ഓര്‍മ്മ എന്നു പറഞ്ഞ നടന് ഇന്ദ്രന്‍സിന്റെ സഹപാഠികള്‍ പറയുന്നു അല്ല ഏഴുവരെയാണെന്ന്.. കുട്ടിക്കാലത്തെ ജീവിതസാഹചര്യം സ്കൂള്‍പഠനം മുടക്കിയ നടന് ഇന്ദ്രന്‍സിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടമാണ് പ്രശ്നം. അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തില്‍ പഠിക്കാനാവൂ.
ദിവസങ്ങള്‍ക്കുമുമ്പ് നവകേരളസദസ്സിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓര്‍മ്മയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി ”നാലാംക്ലാസുവരെ പഠിച്ചതായാണ് ഓര്‍മ്മ.
ഇപ്പോഴത്തെ പ്രശ്നമൊന്നും എനിക്കറിയില്ല.” പുതിയ ‘പ്രതിസന്ധി’യെപ്പറ്റി ഇന്ദ്രന്‍സ് പറഞ്ഞു. യു.പി. ക്ലാസുകളില്‍ പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ ‘അക്ഷരശ്രീ’ പ്രകാരം ഇന്ദ്രന്‍സിനെ പത്താംക്ലാസില്‍ പഠിപ്പാക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്. ഹിന്ദിയും ഇംഗ്ലീഷും കുഴപ്പത്തിലാക്കുമോ എന്ന് ഇന്ദ്രന്‍സിന് ആശങ്കയുണ്ട്. എന്തായാലും ആഗ്രഹിച്ചതെല്ലാം നേടിയ താരത്തിന് ഇതും സാധിക്കട്ടെ.FC