നടന് ബാല അമൃതക്ക് വിവാഹമോചനത്തിന് കൊടുത്തത് 25 ലക്ഷം.. മകള്‍ക്ക് 15 ലക്ഷത്തിന്റെ പോളിസി.. ബാക്കി..
കഴിഞ്ഞ ദിവസം ഒരു ചാനലിലൂടെ തന്റെ പണം മതി തന്നെ സ്നേഹിക്കുന്നില്ല എന്ന തരത്തില്‍ ആരോപണമുന്നയിച്ചിരുന്നു അതിന് വക്കീല്‍ സമക്ഷം അമൃത വെളിപ്പെടുത്തല്‍ നടത്തി.. കോടതി വിധി പ്രകാരം മകള്‍ക്ക് 18 വയസ്സ് തികയുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവെന്നും അഡ്വ. സുധീര്‍ വ്യക്തമാക്കി. എല്ലാ മാസവും രണ്ടാം ശനിയാഴ്ച കോടതി പരിസരത്ത് വെച്ച് ബാലയ്ക്ക് മകളെ കാണാന്‍ അനുവാദമുണ്ട്. പക്ഷേ വിവാഹ മോചനം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ രണ്ടാം ശനിയാഴ്ച അമൃത മകളേയും കൂട്ടി കോടതി വളപ്പില്‍ എത്തിയെങ്കിലും ബാല വന്നില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു. വരാനാകാത്ത വിവരം ബാല മുന്‍കൂട്ടി അറിയിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. കോമ്പ്രമൈസ് പെറ്റീഷന് അനുസരിച്ച് 25 ലക്ഷം രൂപയാണ് അമൃതയ്ക്ക് നല്‍കിയതെന്നും മകളുടെ പേരില്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയാണുള്ളതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
പോക്സോ കേസ് കൊടുത്ത ആരോപണവും അമൃത നിഷേധിച്ചിട്ടുണ്ട്. അമൃത സുരേഷും കുടുംബവും മകളെ തന്നില്‍ നിന്ന് അകറ്റുകയാണെന്നായിരുന്നു ബാലയുടെ ആരോപണം. എല്ലാ രണ്ടാം ശനിയാഴ്ചയും വിശേഷ ദിവസങ്ങളിലും മകളെ തന്നെ കാണിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും മകളെ മറച്ചുപിടിക്കുകയാണെന്ന് ബാല ആരോപിച്ചിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം. FC