ദൃശ്യത്തില്‍ ഒരു സുന്ദരവില്ലന്.. നേര് ഇറങ്ങിയപ്പോഴും ഒരു കൊടും സുന്ദര വില്ലന്‍.. പേരും വയസ്സും ജോലിയും അറിയണ്ടേ…
ജിത്തു ജോസഫ് ദൃശ്യത്തില്‍ തന്ന സുന്ദരവില്ലന്റെ മുഖം ആരും ഒരിക്കലും മറക്കില്ല.. അതുപോലെ ഒരു വില്ലനെകൂടിയിതാ ജിത്തു സമ്മാനിച്ചിരിക്കുന്നു നേര് എന്ന ചിത്രത്തിലൂടെ, യുവത്വത്തിന്റെ പേര് , ശങ്കര്‍ ഇന്ദുചൂഢന്, ജോലി വക്കീല്‍, ‘നേര്’ എന്ന ജീത്തു ജോസഫ് സിനിമയില്‍ പോസ്റ്ററില്‍ പോലും വെളിപ്പെടുത്താതെ കാത്തുവച്ചൊരു സര്െ്രപെസ് കഥാപാത്രമുണ്ട്. ശങ്കര്‍ ഇന്ദുചൂഢന് എന്ന യുവതാരം ചെയ്ത മൈക്കിള്‍ എന്ന കഥാപാത്രം. നേര് കണ്ടിറങ്ങിയവരെല്ലാം മൈക്കിളിനെ ശപിച്ചിട്ടുണ്ടാകാം അത്രയ്ക്കായിരുന്നു ഇന്ദുചൂഢന്റെ പ്രകടനം. നേരിന്റെ സെറ്റില്‍ എല്ലാവരും ശങ്കറിനെ വിളിച്ചത് ഇന്ദുചൂഢന് എന്നാണ്. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് കഥാപത്രമായ ഇന്ദുചൂഢന്റെ പേരുള്ള താരത്തെ ലാലും സ്നേഹത്തോടെയാണ് സ്വീകരിച്ചതെന്ന് ശങ്കര്‍ പറയുന്നു.
മോഹന്‍ലാല്‍ വിജയമോഹന് എന്ന കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തുന്നതും ഷൂട്ട് കഴിയുമ്പോള്‍ തിരിച്ച് മോഹന്‍ലാല്‍ ആയി മാറുന്നതും കണ്ടു വിസ്മയിച്ചിരുന്നിട്ടുണ്ട്. ശങ്കര്‍ ഡെറാഡൂണിലാണ് പഠിച്ചത്. എല്‍എല്‍ബിയും സൈബര്‍ ലോയില്‍ മാസ്റ്റേഴ്സും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് കുറച്ച് നാള് പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ആദ്യമായി അഭിനയിച്ചത് രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയില്‍, ശാന്തി മായാദേവി ആണ് നേരിലേക്ക് എന്നെ വിളിച്ചത്. കൊച്ചിയിലിപ്പോള്‍ ഇടപ്പള്ളിയിലാണ് എന്റെ വീട്. അച്ഛനും അമ്മയും ചേച്ചിയുമാണ് എന്റെ കുടുംബം. ഞാന്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് പ്രശ്നം ഒന്നുമില്ല എന്നാലും ചെറിയ ടെന്‍ഷന്‍ ഉണ്ടാകും.
നേര് കണ്ടപ്പോള്‍ അവര്‍ക്ക് നല്ല സന്തോഷമായി. നല്ല ഒരു ബാനറിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണല്ലോ ചെയ്തത് അതിന്റെ സന്തോഷം അവര്‍ക്കുണ്ടാകും. അതെ നല്ല ഭാവിയുണ്ട് നല്ല ചിത്രങ്ങളുടെ ഭാഗമാകട്ടെ FC