നടി ചിന്മയിക്ക് ഇരട്ടക്കുട്ടികള്‍, ആണും പെണ്ണും, പക്ഷെ കുട്ടികളെ കാണിക്കില്ല.. വാടക ഗര്‍ഭം……
ചര്ച്ചയതാണ് താങ്കള്‍ ഗര്‍ഭിണിയായ ഫോട്ടോ കണ്ടില്ലല്ലോ, ഇതെങ്ങനെ സംഭവിച്ചു വാടക ഗര്‍ഭപാത്രത്തിലൂടെയാണോ കുട്ടികളെ കിട്ടിയത്.. എല്ലാത്തിനും വ്യക്തമായ മറുപടിയുണ്ട് നടിയും ഗായികയുമായ ചിന്മയിക്ക്..
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഗായിക ചിന്മയി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്. വാര്‍ത്ത പുറത്തു വന്നതോടെ നിരവധി പേര് പ്രശംസയുമായി രംഗത്തെത്തി. ഇതിനൊപ്പം ചില വിമര്‍ശനങ്ങളും തല പൊക്കി. ചിന്മയി വാടക ഗര്‍ഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാകുന്നത്. വിമര്‍ശനങ്ങളോടു പ്രതികരിച്ച് ചിന്മയി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഗര്‍ഭകാലത്ത് തന്റെ ചിത്രങ്ങളൊന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാത്തതിനാലാണ് വാടക ഗര്‍ഭപാത്രത്തിലൂടെയാണോ അമ്മയായതെന്നു പലരും തന്നോടു ചോദിക്കുന്നതെന്നു ചിന്മയി പറഞ്ഞു.
താന്‍ ഗര്‍ഭിണി ആയ വിവരം കുടുംബാഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ അറിയിച്ചുള്ളുവെന്നും സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ചിന്മയി വെളിപ്പെടുത്തി. മക്കളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യില്ലെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.
ഒരു മകനും മകള്‍ക്കുമാണ് ചിന്മയി ജന്മം നല്‍കിയത്. ഇക്കാര്യം ചിന്മയിയും ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രനും സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കുകയായിരുന്നു. ധൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് മക്കള്‍ക്കു പേര് നല്‍കിയിരിക്കുന്നത്. 2014 ല്‍ ആണ് രാഹുലും ചിന്മയിയും വിവാഹിതരായത്. നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാഹുല്‍.
വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് ആരെയും പ്രകോപിതരാക്കാതിരിക്കുക FC