നാഗചൈതന്യയുടെ പുതിയ കാമുകി നിവിന്റെയും, ദുല്‍ഖറിനെയും നായികയായ ശോഭിത.. കല്ല്യാണം
ഒന്ന് കഴിഞ്ഞതേയുള്ളൂ അതിന്റെ ക്ഷീണം മാറാന്‍ മറ്റൊന്ന് അത്രേയേയുള്ളു നാഗചൈതന്യക്ക് എന്നു തോനുന്നു, തെലുങ്ക് നടന് നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ ഈയിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നാണ് താരത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. കുറുപ്പ് എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പവും, മൂത്തോന് എന്ന ചിത്രത്തില്‍ നിവിന്പോളിക്കൊപ്പവും അഭിനയിച്ചതിലൂടെ മലയാളികള്‍ക്ക് സുചരിതയായ നടിയാണ് ശോഭിത. ഹിറ്റായ മേജറായിരുന്നു ശോഭിതയുടെ ഏറ്റവും പുതിയ റിലീസ്.
നടി സാമന്ത നാഗചൈതന്യയുടെ മുന്‍ഭാര്യയായിരുന്നു. 2017 ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനം നടന്നത്. സിനിമയിലഭിനയിക്കാതെ പൂര്‍ണ്ണ കുടുംബിനിയായി ജീവിക്കാന്‍ സമാന്തക്ക് കഴിയാത്തതിനാലാണ് ആന്ധ്രായിലെ ഏറ്റവും വലിയ താരകുടുംബത്തില്‍ നിന്നും അവര്‍ വേര്പെട്ടുപോയതെന്നും കേള്‍ക്കുന്നു, എന്തായാലും ആ കുടുംബത്തിന്റെ താക്കോല്‍ സ്ഥാനത്തെത്താന്‍ യോഗം ശോഭിത ധൂലിപാലക്കായിരിക്കും FC