സീരിയല്‍ നടി സോനു ആയതുകണ്ടോ പ്രസവശേഷം 20 കിലോ കൂടി വയറു നിറയെ പാടുകള്‍…..
ബോഡി ഷെയ്മിങ്ങ് ഒന്നുമല്ല ഒരമ്മയാകാന്‍ സ്ത്രീ എടുക്കുന്ന ത്യാഗങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത് കാണിക്കുന്നതും പറയുന്നതും ഏതൊരു പെണ്‍കുട്ടിയും ഇതുവരെ സൂക്ഷിച്ച സൗന്ദര്യമെല്ലാം കൊടുത്താണ് കുഞ്ഞുവാവയെ ജനിപ്പിക്കുന്നത്, കുഞ്ഞു പിറന്നു കഴിഞ്ഞാല്‍ ഏതൊരു സ്ത്രീയും ഇങ്ങനെയെല്ലാം ആകും, പ്രസവശേഷമുള്ള രൂപമാറ്റത്തെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി സീരിയല്‍ താരം സോനു സതീഷ്.
ഭാരം കൂടുന്നതോ ശരീരത്തിന്റെ ആകൃതി നഷ്ടമാകുന്നതോ പ്രശ്നമല്ല. കുഞ്ഞിന്റെ സൗഖ്യമാണ് ഒരമ്മയ്ക്ക് പ്രധാനം. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോള്‍ അവര്‍ക്ക് സുഖമാണോ എന്നു ചോദിക്കൂ. അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടതെന്നും ഇന്‍സ്റ്റഗ്രാമില്‍ സോനു കുറിച്ചു. പ്രസവശേഷമുള്ള ശരീരത്തിന്റെ മാറ്റം വ്യക്തമാകുന്ന രണ്ടു ചിത്രങ്ങളും ഒപ്പമുണ്ട്.
മൂന്നു മാസം മുമ്പാണ് സോനുവിന് പെണ്‍കുഞ്ഞ് പിറന്നത്. സ്ത്രീധനം, ഭാര്യ, സുമംഗലീ ഭവ എന്നീ സീരിയലുകളിലൂടെയാണ് സോനു മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. നര്‍ത്തകിയായും ശ്രദ്ധ നേടി. സോനുവിന്റെ കുറിപ്പ്; ‘മാതൃത്വം’- ആ യാത്രയുടെ യഥാര്‍ഥ അര്‍ത്ഥവും അനുഭവവും വിവരിക്കാന്‍ ഈ വാക്കുകൊണ്ടാവില്ല. എന്റെ ഭാരം 20 കിലോഗ്രാം കൂടി. എന്റെ വയറില്‍ പാടുകളുണ്ട്. പുറം വേദനയും തലവേദനയുമുണ്ട്. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടമായി. പഴയതു പോലെയാകാന്‍ ഇനിയും സമയം എടുക്കും.
എന്നാല്‍ ഒരു അമ്മയ്ക്ക് കുഞ്ഞിനേക്കാള്‍ പ്രധാനമല്ല അതൊന്നും. തന്റെ കുഞ്ഞിന്റെ നല്ലതിനു വേണ്ടി ഒരമ്മ എന്തു വേണമെങ്കിലും സഹിക്കും. പ്രസവശേഷമുള്ള ഒരമ്മയുടെ ശരീരത്തിനെക്കുറിച്ച് കമന്റിടുന്ന സഹോദരീസഹോദരന്മാരേ ഈ പ്രക്രിയ എന്താണെന്നു മനസ്സിലാക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അമ്മയോട് ചോദിക്കൂ. അവര്‍ അതെല്ലാം വ്യക്തമായി പറഞ്ഞു തരും. കാരണം നിങ്ങളുടെ ജനനത്തിനു വേണ്ടി അവര്‍ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും. പ്രസവം കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടാല്‍ അവരോട് സുഖമാണോ എന്നു ചോദിക്കൂ. അവരുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്. FC