ശ്രീനിവാസന്റെ മടങ്ങിവരവില്‍ താരങ്ങളുടെ സന്തോഷം കണ്ടോ കൂടുതല്‍ മോഹന്‍ലാലിന് …….
പ്രാര്‍ത്ഥനക്ക് ഫലമുണ്ടെന്നു വിശ്വസിച്ചേമതിയാകൂ കണ്ടില്ലേ എല്ലാ പ്രതിസന്ധികളെയും അസുഖങ്ങളെയും തരണം ചെയ്ത് നിറഞ്ഞ ചിരിയുമായി പൊതുവേദിയില്‍ വീണ്ടും ശ്രീനിവാസന്.
നിര്‍മ്മാതാവും മെറിലാന്റ് സ്റ്റുഡിയോ ഉടമ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനുമായ വിശാഖിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ശ്രീനിവാസന് എത്തിയത്. മകന് വിനീതാണ് കാറില്‍ നിന്നിറങ്ങിയ അദ്ദേഹത്തെ വിവാഹ വേദിയിലേക്ക് എത്തിച്ചത്. ചിരിച്ചുല്ലസിച്ച് മോഹന്‍ലാലിനൊപ്പം സന്തോഷം പങ്കിടുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ലാലേട്ടന് ശ്രീനി എന്നത് മലയാളത്തിന്റെ മഹാപ്രതിപകളായ കൂട്ടുകെട്ടായിരുന്നല്ലോ ആ സ്നേഹം ഇന്നും തുടരുന്നതില്‍ മലയാളികളും ഹാപ്പിയാണ്, ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശ്രീനിവാസന്, നവാഗതനായ ജയലാല്‍ ദിവാകരന്റെ ‘കുറുക്കന്’ സിനിമയിലൂടെ വീണ്ടും സജീവമാകും. വിനീത് ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. FC