മൂന്നുകുട്ടികള്‍ ജനിച്ചപ്പോള്‍ അവാര്‍ഡുകള്‍.. ഓസ്കര് ലഭിക്കുമെങ്കില്‍ നാലാമത്തെകുട്ടിയെയും സുരാജ് വെഞ്ഞാറമൂട്…
ചോറ്റാനിക്കര ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസാംസ്കാരിക സമ്മേളനത്തിലാണ് ഹൃദ്യമായ പ്രസംഗത്തിലൂടെ സുരാജ് സദസ്സിന്റെ കയ്യടി നേടിയത്. ”എനിക്ക് മൂന്നു കുട്ടികളാണ്. ആദ്യത്തെ ആള് ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. രണ്ടാമത്തെ മകന് വസുദേവ് ജനിച്ചപ്പോള്‍ എനിക്ക് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഈ പരിപാടി കൊള്ളാമല്ലോ. താന്‍ പാതി ദൈവം പാതി എന്ന് പറയുന്നതു പോലെ. പിന്നീട് ഒരു പെണ്‍കുഞ്ഞ് വേണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അങ്ങനെ മൂന്നാമത് ഒരു പെണ്‍കുട്ടി ജനിച്ചു, ഹൃദ്യ. അവള് ജനിച്ചപ്പോള്‍ എനിക്ക് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും കിട്ടി. ഇനി ഓസ്കര് അവാര്‍ഡ് കിട്ടുമെങ്കില്‍ നാലാമത്തെതിനും ഞാന്‍ റെഡിയാണ്. അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം വേണ്ട, പ്രാര്‍ത്ഥന മാത്രം മതി എന്നുകൂടി ഈ അവസരത്തില്‍ പറയുകയാണ്.
ഇന്ന് ഞാന്‍ ഈ കഥ ഇവിടെ പറയുമെന്ന് എന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ അവള് പറഞ്ഞു, ”നിങ്ങള്‍ക്ക് നാണമില്ലേ, മൂന്ന് അവാര്‍ഡ് കിട്ടിയത് എന്റെയും കൂടി മിടുക്ക് കൊണ്ടാണ്. ഇനിയൊരു കാര്യം ചെയ്യ് സ്വന്തമായി കഷ്ടപ്പെട്ട് പോയി അഭിനയിച്ച് ഒരു അവാര്‍ഡ് കൊണ്ടുവരൂ. അതിനുശേഷം ഇനി എന്തെങ്കിലും പറഞ്ഞാല്‍ മതിയെന്ന്’ എന്നും സുരാജ് പറഞ്ഞു. FC