സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കാനിരിക്കെ നടന് ജോണി മരിച്ചു.. നഷ്ടപെട്ടത് നല്ലമനസ്സുള്ള വില്ലനെ…
ആരാധകരെ ഇടിമുഴക്കത്തിലൂടെ സ്വന്തമാക്കിയ നടന് കുണ്ടറ ജോണി അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് നടനെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം. അച്ഛനും അമ്മക്കും ഒന്‍പതു മക്കളായിരുന്നു ഏറ്റവും ഇളയവനായ ജോണി കണക്കധ്യാപകനില് നിന്നാണ് 1979ല്‍ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തുന്നത് അന്ന് വയസ്സ് 23..
സഹോദരന് അലക്സ് രണ്ടാഴ്ചമുന്‍പാണ് മരണപ്പെട്ടത് 24 ന് നടക്കുന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ബന്ധുക്കളെ വിളിക്കുന്നതിനിടെയുള്ള കാര്‍യാത്രയിലാണ് കൊല്ലം ചിന്നക്കടയില്‍വെച്ച് ദേഹാസ്വാസ്ഥ്യം വന്നത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. രണ്ടു മക്കള്‍ ഗവേഷക വിദ്യര്‍ത്ഥിനിയായ ആഷ്മി ജെ കാതറിനും, നടന് ആരവ് എന്ന അസ്റ്റിജ് ജോണിയും.
ജയനില്‍ തുടങ്ങി മമ്മുട്ടി മോഹന്‍ലാല്‍ വരെയുള്ള എല്ലാവരില്‍ നിന്നും ഇടിവാങ്ങിയെങ്കിലും ജോണി ആരാധകര്‍ക്ക് എന്നും ഉറച്ചശരീരമുള്ള ഇടിമുഴക്കം തന്നെയായിരുന്നു.. അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകള്‍, നാടോടിക്കാറ്റ്, കിരീടം, ചെങ്കോല്‍, ഒരു സി ബി ഐ ഡയറികുറിപ്പ്, ദേവാസുരം, ഭരത് ചന്ദ്രന് ഐ പി എസ്, കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഒട്ടനവധി അന്യഭാഷാ ചിത്രങ്ങളിലും വേഷമിട്ടു.. സിനിമക്ക് പുറമെ സീരിയലുകളിലും അഭിനയിച്ച ജോണി ഒറ്റ സിനിമയിലാണ് നായകനായത്..
നട്ടുച്ചയ്ക്കും ഇരുട്ട് എന്ന ചിത്രത്തില്‍ ഷീലയായിരുന്നു നായിക. സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ നായകനായ വേഷങ്ങളൊന്നും കിട്ടിയില്ല. നവോദയ, ഉദയ, മെരിലാന്‍ഡ്, ജിയോ ഫിലിംസ് പോലെയുളള നല്ല കമ്പനികളിലാണ്. കുടുതലും ജോണി സിനിമ ചെയ്തത് കുടുംബമായതോടെ അവര്‍ക്കു ബുദ്ധിമുട്ടാകാതിരിക്കാന്‍ മസാല പടങ്ങളൊന്നും കൂടുതല്‍ ചെയ്തില്ല. ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാനാണ് അവസാന ചിത്രം ആദരാഞ്ജലികളോടെ. FC