സഖാവ് ഇ കെ നായനാരുടെ വീട്ടില്‍ പോയി ഭാര്യ ശാരദയെ കണ്ട് നടന് സുരേഷ് ഗോപി… ഇതിലും വലുതൊന്നുമില്ല…..
മലയാളക്കരയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി രാഷ്ട്രീയത്തിനതീതനായ വ്യക്തിത്വം ആ സഖാവിന് ഒരു പേരേയുള്ളു ഏറമ്പാല കൃഷ്ണന് നായനാര്‍ എന്ന ഇ കെ നായനാര്‍.
ഇതുപോലൊരു സഖാവ് ഇനി ഉണ്ടാവുകയുമില്ല ഒരു തലമുറയിലും കാലം മാറി കഥയും മാറി, നല്ലൊരു കാഴ്ചയുടെ ഫോട്ടോയാണ് വൈറലാകുന്നത് മുന്‍ ബിജെപി എം പി യും സിനിമ സൂപ്പര്‍ സ്റ്റാറുമായ സുരേഷ്ഗോപി നായനാരുടെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ശാരദാമ്മക്കൊപ്പം നില്ക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത് .
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദയെ സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി. കല്യാശ്ശേരിയിലെ വസതിയിലാണ് നടനെത്തിയത്. സുരേഷ് ഗോപി തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടില്‍- സുരേഷ് ഗോപി കുറിച്ചു.
ജോഷി സംവിധാനം ചെയ്ത ‘പാപ്പനാ’ണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രം നാളെ (വെള്ളിയാഴ്ച) റിലീസിനെത്തും. നിത പിള്ള, ഗോകുല്‍ സുരേഷ്, നൈല ഉഷ, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. FC