മമ്മൂട്ടിയോടൊപ്പം കൂടിയ ഭാര്യ ജ്യോതികയെ കാണാന്‍ നടന് സൂര്യ സെറ്റിലെത്തിയപ്പോള്‍……
സ്നേഹമാണ് എല്ലാത്തിലും വലുത് ഭാര്യയും നടിയുമായ ജ്യോതിക മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ എത്തിയിട്ട് ദിവസങ്ങളായി അതുകൊണ്ടുതന്നെ തന്റെ പ്രിയതമയെ കാണാന്‍ നടന് സൂര്യ സെറ്റിലെത്തിയത് അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു രഹസ്യമായാണ് താരം വന്നത് ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി – ജ്യോതികാ ചിത്രം കാതല്‍ ലൊക്കേഷനില്‍ എത്തി സൂര്യ.
കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് പ്രിയതാരം സൂര്യ അതിഥിയായി ലൊക്കേഷനില്‍ എത്തിയത്. മമ്മൂട്ടിയോടും ജ്യോതികയോടും കാതല്‍ ടീമിനോടും ഏറെ സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. കഴിഞ്ഞ ദിവസം ഷൂട്ടിനിടയില്‍ ഒരാള്‍ പകര്‍ത്തിയ മമ്മൂക്കയുടെ സ്ഥാനാര്‍ഥിയായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായിരുന്നു.
മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്. സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം റോഷാക്കും നന്‍പകന്‍ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയൊരു ആസ്വാദന മികവ് മലയാള സിനിമക്ക് നല്കുന്ന ചിത്രമാണ് കാതല്‍ എന്നുറപ്പാണ്.
മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. FC