കാന്‍സര്‍ രോഗം നടി മഞ്ജു വാര്യരിലേക്കും.. പ്രാര്‍ത്ഥനയില്‍ ആരാധകര്‍ നേരിടാന്‍ നടി…..
കാന്‍സര്‍ പകരുന്ന രോഗമായത് കൊണ്ടായിരുന്നു ഹോളിവുഡ് നടി ആഞ്ജലീന ജോളി ജനിതക പരിശോധനയ്ക്ക് വിധേയയായത് അതിലൂടെ തനിക്കും കാന്‍സര്‍ വരുമെന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ രണ്ട് മാറിടവും മുറിച്ചുമാറ്റി പകരം റബര്‍ കൊണ്ടുള്ളതു വെച്ചുപിടിപ്പിക്കുകയായിരുന്നു എന്നിട്ടു സമൂഹത്തോടത് പറയാനും മടികാണിച്ചില്ല..
അത്തരമൊരവസ്ഥയെ കുറിച്ച് പറയുകയാണ് നടി മഞ്ജു വാര്യര്‍ ‘അമ്മ ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ്. അച്ഛനും അമ്മയ്ക്കും കാന്‍സര്‍ വന്നിട്ടുണ്ട്. ഇത് പാരമ്പര്യമായി വരുന്നതാണോയെന്ന് എനിക്ക് അറിയില്ല.’ ‘ചിലപ്പോള്‍ നാളെ എനിക്കും അങ്ങനൊരു അസുഖം വന്നാലോ അങ്ങനൊരു സിറ്റുവേഷനിലൂടെ കടന്നുപോകേണ്ടി വന്നാലോ അതില്‍ നിന്നും മറികടന്ന് എങ്ങനെ സുന്ദരമായി ജീവിക്കാമെന്ന് ഞാന്‍ പഠിച്ചു.’
‘കാരണം എന്റെ കണ് മുന്നില്‍ അച്ഛനിലും അമ്മയിലും കൂടെ ഞാന്‍ അത് പഠിച്ചു. ഇതൊക്കെ തന്നെയാണ് അമ്മ എന്നിലുണ്ടാക്കിയ സ്വാധീനം എന്ന് പറയുന്നത്. കൂടാതെ ഞാന്‍ കണ്ടുമുട്ടുന്ന സ്ത്രീകള്‍ എന്നെ സ്വാധീനിക്കാറുണ്ട്’ മഞ്ജു വാര്യര്‍ പറഞ്ഞു.’അവരില്‍ നിന്നും എനിക്ക് കിട്ടിയ ഗുണമാണത്. അച്ഛന് അസുഖം വന്നപ്പോഴും അമ്മയ്ക്ക് അസുഖം വന്നപ്പോഴും ഇപ്പോഴും എനിക്ക് അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കാറില്ല. പക്ഷെ അതില്‍ പരാതിയോ സങ്കടമോ അമ്മയ്ക്കില്ല.’ ‘അമ്മ അത്തരം പരാധികള്‍ പറയാറുമില്ല. പിന്നെ അമ്മ എന്നെക്കാളും തിരക്കില്‍ ഇപ്പോള്‍ ഓടി നടക്കുകയാണ്. അമ്മയ്ക്ക് ആര്‍ട്ട് ഓഫ് ലിവിങിന്റെ പ്രവര്‍ത്തനങ്ങളുണ്ട്. അമ്മ ഡാന്‍സ്, പാട്ട് എന്നിവ പഠിക്കുന്നുണ്ട്.’ എന്നും മഞ്ജു പറയുന്നു..
വരാതിരിക്കട്ടെ കൊലകൊല്ലിയായ കാന്‍സര്‍ എന്ന മഹാമാരി മഞ്ജു നിങ്ങള്‍ക്ക് എന്നല്ല ആര്‍ക്കും. FC