നയന്‍താരക്ക് കുട്ടികളെ പ്രസവിച്ചു നല്‍കിയത് കുടുംബക്കാരി.. ചോദ്യം ചെയ്യലില്‍ തെളിഞ്ഞു….
നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല ഈ രാജ്യത്തു നടക്കുന്നത് മാത്രമാണ് നയന്‍താരയും, വിഘ്നേഷും ചെയ്തത് പ്രശസ്തരായതു കൊണ്ട് അതിന്റെ പിന്നാലെ ചിലര്‍ കൂടിയെന്ന് മാത്രം. തമിഴ്നാട് ആരോഗ്യമന്ത്രി എങ്ങനെ ഉണ്ടായെന്നു അന്വേഷിക്കാന്‍ ഉത്തരവിട്ടു..
നയന്‍താരയ്ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികള്‍ ജനിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ വാടക ഗര്‍ഭധാരണം സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. തമിഴ്നാട് ആരോഗ്യവകുപ്പാണ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വാടക ഗര്‍ഭധാരണവും ചികിത്സയും പ്രസവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതുവരെ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
നയന്‍താരയുടെ ഒരു ബന്ധുവാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറായതെന്നും സൂചനകളുണ്ട്. വാടക ഗര്‍ഭധാരണത്തിനായി ഇരുവരും സമീപിച്ച ആശുപത്രിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. ആശുപത്രിയിലെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്നേഷ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നയന്‍താരയും വിഘ്നേഷും രാജ്യത്തെ വാടക ഗര്‍ഭധാരണ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതില്‍ അന്വേഷണം നടത്തുമെന്നും ദമ്പതികളോട് ഇത് സംബന്ധിച്ച് വിശദീകരണം തേടുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന് നേരത്തെ അറിയിച്ചിരുന്നു.
ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. തങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നതായി കഴിഞ്ഞ ദിവസമാണ് വിഘ്നേഷ് ശിവന് ട്വിറ്ററിലൂടെ പങ്കുവച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ കുട്ടികള്‍ ജനിച്ചത് വാടക ഗര്‍ഭധാരണത്തിലൂടെയാണെന്നും ഇത് രാജ്യത്തെ വാടക ഗര്‍ഭധാരണ നിയന്ത്രണ നിയമത്തിന് വിരുദ്ധമായാണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. നയന്‍ പറഞ്ഞത് വയസുകൂടിയത് കൊണ്ടാണ് താന്‍ പ്രസവിക്കാഞ്ഞത് എന്നാണ്, FC