മണല്പരപ്പില് കിടന്ന് ചിത്രം വരയ്ക്കുന്ന നടി തമന്ന.. പല രീതിയിലുള്ള ഗ്ലാമറസ് ചിത്രങ്ങള്‍…
വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തമന്നയുടെ മാലിയാത്രയാണ് ഇപ്പോഴത്തെ വൈറല്‍, മാലിയില്‍ അവധി ആഘോഷിക്കുന്ന നടി തമന്ന ഭാട്ടിയയുടെ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ബീച്ചില്‍ നിന്നുള്ള മനോഹര നിമിഷങ്ങളും സന്തോഷത്താല്‍ നൃത്തം ചെയ്യുന്ന ചിത്രങ്ങളും നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നു.
ബോളിവുഡ് നടന് വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന നടിയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തില്‍ ഇരുവരും ഒന്നിച്ച്അഭിനയിച്ചിരുന്നു. രജനികാന്ത് നായകനായ ‘ജയിലര്‍’ സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ദിലീപ് നായകനാകുന്ന മലയാള ചിത്രം ‘ബാന്ദ്ര’യാണ് നടിയുടെ അടുത്ത റിലീസ്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. FC