ചില വേഷങ്ങള്‍ എനിക്ക് ചേരുന്നതല്ല നിര്‍ബന്ധം കാരണം അഭിനയിക്കുന്നു നടി തമന്ന.. ഇനി നിര്‍ത്തി…
![](https://filmcourtonline.com/wp-content/uploads/2023/10/TAMANNA-1024x576.jpg)
പറയുന്ന പണം കൊടുക്കും അഭിനയിച്ചോളാന്‍ പറയും പണത്തിനു വേണ്ടിയായതുകൊണ്ടു കഥാപാത്രത്തിന്റെ മൂല്യം നോക്കിയില്ല അതിലിപ്പോ പശ്ചാതപിക്കുകയാണ് നടി തമന്ന, തെന്നിന്ത്യന്‍ ചിത്രങ്ങളിലെ ചില രീതികളില്‍ തനിക്കുള്ള അനിഷ്ടമറിയിച്ച് തമന്ന. ചില കൊമേഴ്ഷ്യല്‍ ചിത്രങ്ങളിലെ തന്റെ കഥാപാത്രവുമായി തനിക്കൊരു കണക്ഷന് തോന്നാറില്ലെന്നും താരം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. വിഷലിപ്തമായ പുരുഷത്വത്തെ ആഘോഷമാക്കുന്ന സിനിമകളില്‍ അഭിനയിക്കാതിരിക്കാന്‍ താന്‍ ബോധപൂര്‍വമായ ശ്രമങ്ങളും നടത്തി തുടങ്ങിയിട്ടുണ്ടെന്ന് തമന്ന പറഞ്ഞു. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ചില ഫോര്‍മുലകള്‍ ഉപയോഗിക്കുന്നുണ്ട്. അത് എളുപ്പമാണെന്നതാണ് കാരണം.
ചില വാണിജ്യ ചിത്രങ്ങളില്‍ എന്റെ കഥാപാത്രങ്ങളുമായി എനിക്കൊരു കണക്ഷന് തോന്നാറില്ല. ചില കഥാപാത്രങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ഞാന്‍ സംവിധായകരോട് ആവശ്യപ്പെട്ടിട്ടുണ്ട്, താന്‍ ബോളിവുഡില്‍ അത്ര വിജയകരമല്ലെന്നും തമന്ന പറഞ്ഞു. ‘എന്റെ ബോളിവുഡ് കരിയര്‍ അത്ര വിജയകരമല്ല. ഒരുപാട് പേരുടെ സംഭാവന കൊണ്ടാണ് ഒരു സിനിമ നിര്‍മ്മിക്കുന്നത് എന്നതിനാല്‍ ഞാനത് ഒരിക്കലും എന്റെ വ്യക്തിപരമായ പരാജയമായി കാണുന്നില്ല. എന്റെ വിജയ പരാജയങ്ങളില്‍ നിന്ന് ഞാന്‍ അല്‍പ്പം അകന്നു നില്‍ക്കുകയാണ്. ഒന്നിനെയും ഞാന്‍ അത്ര കാര്യമായി എടുക്കാറില്ല’, തമന്ന വ്യക്തമാക്കി. FC