മകന് പ്രണവ് മാത്രമല്ല മകള്‍ വിസ്മയയും ഇതാ അടിപൊളി കളിയുമായി.. മോഹന്‍ലാലിനും സുചിത്രക്കും സന്തോഷം…
![](https://filmcourtonline.com/wp-content/uploads/2023/10/mohanlal-vismaya-1024x576.jpg)
മകന് എന്തുചെയ്താലും അത് ഹിറ്റാണ് അതിനുള്ള പ്രധാന കാരണം എളിമയോടെയുള്ള ഇടപെടല്‍ തന്നെയാണ്, ഇപ്പോഴിതാ മകളും ഒരു വീഡിയോയുമായി വന്നിരിക്കുന്നു.. നടന് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ നൃത്തവീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് പോയട്രി എന്ന തന്റെ കവിതാ സമാഹാരത്തിലെ ഒരു കവിതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വിസ്മയയുടെ ഡാന്‍സ്. മനസ്സിനും ശരീരത്തിനുമുള്ള വ്യായാമമാണ് നൃത്തമെന്നാണ് ഈ കവിതയുടെ സാരാംശം.
നൃത്തം ചെയ്യുമ്പോള്‍ മാത്രമാണ് തന്റെ ചിന്തകളില്‍ നിന്നും തനിക്കു പുറത്തുകടക്കാനാകുന്നത് എന്ന അടിക്കുറിപ്പോടെയാണ് വിസ്മയ നൃത്ത വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ചുരുങ്ങിയ സമയത്തിനകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. വിസ്മയയുടെ അസാമാന്യ മെയ്വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അച്ഛനും സഹോദരനും അഭിനയത്തില്‍ സജീവമായി തുടരുമ്പോഴും ജീവിതത്തില്‍ വേറിട്ട പാതയില്‍ സഞ്ചരിക്കുകയാണ് വിസ്മയ. FC