നടന് മോഹനെനെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി, പ്രമുഖനടന്മാര്ക്കൊപ്പം അഭിനയിച്ച താരം…
തമിഴ് നടന് മോഹനനെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി 60 വയസായിരുന്നു. മധുരയിലെ തിരുപ്പരന്‍കുണ്ഡ്രം പ്രദേശത്തെ തെരുവിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അപൂര്‍വ്വ സഹോദരങ്ങളി’ലൂടെ ശ്രദ്ധേയനായ താരമാണ് മോഹന്‍.
ജൂലായ് 31ന് മോഹനെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്ന നടന് ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമകളില്‍ അവസരമില്ലാതാവുകയും ഭാര്യ മരിക്കുകയും ചെയ്തതോടെ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചുവന്നിരുന്നത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടില് നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തിരുപ്പരന്കുണ്ഡ്രത്തേക്ക് താമസം മാറ്റിയത്,
80കളില്‍ ഹാസ്യവേഷങ്ങളിലൂടെ തിളങ്ങിയിരുന്ന മോഹന്‍ അപൂര്‍വ്വ സഹോദരങ്ങളില്‍ കമല്ഹാസന് അവതരിപ്പിച്ച അപ്പുവിന്റെ സുഹൃത്തായിട്ടാണ് വേഷമിട്ടത്. ആര്യ നായകനായെത്തിയ അത്ഭുത മനിതര്‍കള്‍, ബാലയുടെ നാന് കടവുള്‍ എന്നീ ചിത്രങ്ങളിലും മോഹന്‍ അഭിനയിച്ചിട്ടുണ്ട്. ആദരാജ്ഞലികള്‍. FC