നാവ് പുറത്തേക്കിട്ട് വല്ലാത്തൊരു ഫോട്ടോയുമായി മോഹന്‍ലാലിന്റെ മകള്‍ എസ്തര്.. വിമര്‍ശനപ്പെരുമഴ…
വേണ്ടായിരുന്നു എന്നുതന്നെയാണ് എല്ലാവരും പറയുന്നത്, നല്ല രീതിയില്‍ കണ്ട ഒരു മോളെ ഇങ്ങനെ കണ്ടതില്‍ വിഷമുണ്ടെന്നാണ് ഒരാള്‍ കുറിച്ചത്.. നടി എസ്തര് അനില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ‘സെല്‍ഫി’യാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച. ”ഒരു ശരാശരി ഫെയ്സ്ബുക്ക് അമ്മാവന്റെ ഡിപി” എന്ന അടിക്കുറിപ്പോടെയാണ് എസ്തര് തന്റെയൊരു സെല്‍ഫി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ക്കൊപ്പം നടിയുടെ ബെംഗളൂരൂ ജീവിതത്തിലെ ചില നിമിഷങ്ങളും പകര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് നടിക്കു നേരെ ഉയരുന്നത്.
കുട്ടി ഉദ്ദേശിച്ചത് ഫണ്‍ ആണെങ്കിലും അങ്ങനെ തോന്നിയില്ലെന്നും ആദ്യമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സെല്‍ഫി വേണ്ട വണ്ണം എടുക്കാന്‍ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസ്സായി അപ്പോഴത്തെ ടെക്നോളജി മുന്നില്‍ വരുമ്പോള്‍ കാര്യം മനസ്സിലാകുമെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തര്. FC