ഭാര്യയുമായി പിണങ്ങി യുവ സീരിയല്‍ നടന് ലോകേഷ് വിഷംകഴിച്ചു…ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.. വലിയ നഷ്ടം……
ഇനി ഭാര്യക്ക് സുഖമായി ജീവിക്കാം ഉള്ളപ്പോഴല്ലേ തര്‍ക്കിക്കേണ്ടി വരുന്നത് തര്‍ക്കം ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ ഭര്‍ത്താവു മനസറിഞ്ഞു വഴിമാറികൊടുത്തിരിക്കുന്നു.. അല്ലാതെന്തു പറയാന്‍ ഭാര്യയുമായി തര്ക്കത്തിലായതിനെത്തുടര്ന്നാണ് 34 കാരനായ യുവനടന് ലോകേഷ് വിഷം കഴിച്ചു അബോധാവസ്ഥയിലായത് കൃത്യസമയത്തു കണ്ടെങ്കിലും ജീവന് രക്ഷിക്കാനുള്ള സമയം തികഞ്ഞില്ല ആശുപത്രിയില്‍ എത്തി മരണത്തിനു കീഴടങ്ങാനായിരുന്നു വിധി.. ആത്മഹത്യക്കുശ്രമിച്ച് ചികിത്സയിലായിരുന്ന തമിഴ് ചലച്ചിത്ര-സീരിയല്‍ നടന് ലോകേഷ് മരിച്ചു.
മൂന്നുദിവസം മുമ്പാണ് കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ അബോധാവസ്ഥയില്‍ ലോകേഷിനെ കണ്ടെത്തിയത്. തുടര്‍ന്ന്, കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയുമായുള്ള ഭിന്നതകളാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കാഞ്ചീപുരം സ്വദേശിയായ ലോകേഷിന് രണ്ടുമക്കളുണ്ട്. ബാലതാരമായി അഭിനയരംഗത്തെത്തിയ ലോകേഷ് മര്‍മദേശം, ജീബൂംബാ എന്നീ തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. 150-ലധികം സീരിയലുകളിലും 20-ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമ നിര്‍മിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആദരാഞ്ജലികളോടെ. FC