വീണ്ടും നടന്റെ മരണം രണ്ട് ദിവസത്തില്‍ എത്ര താരങ്ങളാണ് മരിച്ചത്
വിയോഗ വാര്‍ത്തകള്‍ 2021ല്‍ കൂടുതല്‍ ആവുകയാണ്.സിനിമയില്‍ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എത്ര കലാകാന്മാരാണ് വിടവാങ്ങിയിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയുടെ അമരത്തുനിന്ന് കൊഴിഞ്ഞു വീണവര്‍ അവരൊക്കെയാണ്.നടന് രഞ്ജി രാജ്,സോമന് പി സി,സംവിധായകന്മാരായ രമേശ്,മോഹനന്,സീരിയല്‍ നടന് വെങ്കിടേഷ്,തമിഴ് നടന് കാര്‍ത്തിക്കെന്ന തീപ്പട്ടി ഗണേശ് അതിന് ശേഷം നടനും തിരക്കഥാകൃത്തുമായ ബാല ചന്ദ്രന്,ദീപ ചാറ്റര്‍ജി,ശശികല ജാവേല്ക്കര്,അതിന് പിന്നാലെ ഇതാ നടന് താരിക്ക് ഷായുടെ മരണ വാര്‍ത്ത കൂടെ എത്തിയിരിക്കുന്നു.ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മുംബൈലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1987ല്‍ താരിക്ക് നടിയായ ഷോമ ആനന്ദിനെ വിവാഹം കഴിച്ചു.
ശനിയാഴ്ച്ചയായിരുന്നത്രേ മുബൈലെ ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചത്.മുംബൈ സെന്‍ട്രല്‍,ഹെഹസാസ്,ഗുനാം എക് കോയ് തുടങ്ങിയവയായിരുന്നു താരിക്കിന്റെ ഹിറ്റ് ചിത്രങ്ങള്‍.ഇത് കൂടാതെ നിരവധി ചിത്രങ്ങളില്‍ വേറെയും അഭിനയിച്ചിട്ടുണ്ട്.താരിക്ക് ഷായെ ഇരട്ട ന്യുമോണിയ പിടികൂടുകയായിരുന്നു.താര ദമ്പതികള്‍ക്ക് ഒരു മകളാണ് സാറ.