നമ്മുടെ റിമിടോമി ഇവിടെയില്ല യൂറോപ്പിലാണ് അവിടെയും ഭക്ഷണം കഴിച്ചാ നടപ്പ് കണ്ടില്ലെ പലതരം….
നന്നായി കൊതിപ്പിക്കാന്‍ തന്നെയാണ് റിമിയുടെ ഉദ്ദേശം കണ്ടില്ലേ ഒരോ വിഭവങ്ങളും ചുണ്ടില്‍ മുട്ടിച്ചങ്ങിനെ നില്‍ക്കുന്നത്, ബുഡാപെസ്റ്റിലെയും പ്രാഗിലെയും നാവില്‍ കൊതിയൂറുന്ന രുചികള്‍ ട്രൈ ചെയ്യുന്ന വീഡിയോ പങ്കുവച്ച് ഗായിക റിമി ടോമി. റിമി ഇന്‍സ്റ്റഗ്രാമിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിമ്മിനി കേക്ക്, ഗൗലാഷ്, ലാംഗോസ്, ഫ്രൈഡ് ചീസ്, ജെലാറ്റോ, ബീഫ്സ്റ്റീക്ക്, ചീസ് തുടങ്ങി, വൈവിധ്യമാര്‍ന്ന ഒട്ടേറെ വിഭവങ്ങള്‍ റിമിയുടെ വീഡിയോയില്‍ മിന്നിമായുന്നത് കാണാം.
മധ്യ യൂറോപ്പിലെ, വളരെയധികം മനോഹരമായ രണ്ട് നഗരങ്ങളാണ് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റും. ട്രെയിനില്‍ വെറും ഏഴു മണിക്കൂര്‍ ദൂരമേ ഇവ തമ്മിലുള്ളൂ. മനോഹരമായ പാലങ്ങള്‍, ചരിത്ര കേന്ദ്രങ്ങള്‍, മധ്യകാല കോട്ടകള്‍, രുചിവൈവിധ്യങ്ങള്‍ എന്നിവയ്ക്ക് രണ്ടു സ്ഥലങ്ങളും പ്രശസ്തമാണ്. ഭക്ഷണവിഭവങ്ങളുടെ കാര്യത്തില്‍, പ്രാഗിനേക്കാള് മുന്‍തൂക്കം ബുഡാപെസ്റ്റിനാണ്. രാജ്യാന്തര, ഹംഗേറിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന എണ്ണമറ്റ കഫേകളും ബിസ്ട്രോകളും റെസ്റ്റോറന്റുകളും ബുഡാപെസ്റ്റില്‍ ഉണ്ട് . അല്‍പ്പം ഹെവിയല്ലേ എന്ന് സംശയം തോന്നുമെങ്കിലും സ്വാദിന്റെയും സുഗന്ധത്തിന്റെയും സുന്ദരമായ ഒത്തുചേരലാണ് ഈ ഭക്ഷണത്തിന്റെ പ്രത്യേകത. FC