ലണ്ടനില്‍ മലയാള സിനിമാതാരങ്ങളുടെ ചാകര.. എവിടെ നോക്കിയാലും മമ്മൂട്ടി, മോഹന്‍ ലാല്‍, മഞ്ജു അങ്ങനെ നീളും…
പൂക്കാലത്ത് പൂവിനു നടുവിലെത്തുന്ന വണ്ടുകളെപോലെ മലയാള താരനിരയിത ലണ്ടനില്‍ പല ഭാഗങ്ങളിലായി ആഘോഷിച്ചുല്ലസിച്ചു നടക്കുന്നു താരങ്ങളെ കണ്ട പല മലയാളികള്‍ക്കും ഞെട്ടല്‍ മാറുന്നില്ല..
ലണ്ടനിലെ നിരത്തുകളിലും ലാവെന്‍ഡര്‍ പാര്‍ക്കിലും വിമ്പിള്ഡനിലുമെല്ലാം മലയാളി താരങ്ങളുടെ മിന്നലാട്ടം. മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും അടക്കമുള്ള താരനിരയാണ് ബ്രിട്ടനിലെ വേനല്‍ക്കാലം ആഘോഷമാക്കുന്നത്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ അവാര്‍ഡ്ദാന ചടങ്ങിനായി എത്തിയ താരങ്ങളാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ലണ്ടന്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
മോട്ടോര്‍ വേയിലൂടെ കാറോടിച്ചു പോകുന്ന മമ്മൂട്ടിയുടെ ചിത്രവും വിമ്പിള്‍ഡന്‍ ടെന്നീസ് ടൂര്‍ണമെന്റ് ഗാലറിയില്‍ ഇരുന്ന് ആസ്വദിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇതിനു പിന്നാലെയാണ് ഇന്നലെ ലാവെന്‍ഡര്‍ പാര്‍ക്കിലെ മഞ്ജു വാര്യരുടെയും കുഞ്ചാക്കോ ബോബന്റെയും രമേഷ് പിഷാരഡിയുടെയുമെല്ലാം ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ലാവെന്‍ഡര്‍ പുഷ്പങ്ങളെ തഴുകി തലോടുന്ന മഞ്ജുവാര്യരുടെയും വിസ്തൃതമായ വയലറ്റുപാടത്ത് ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മഞ്ജുവിന്റെയും ചാക്കോച്ചന്റെയും പിഷാരടിയുടെയുമെല്ലാം ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ ഇതിനോടകം കണ്ടത് ലക്ഷങ്ങളാണ്. മഞ്ജുതന്നെയാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ലാവെന്‍ഡര്‍ പാര്‍ക്കിലെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയും ലണ്ടനില്‍ കണ്ടുമുട്ടിയതും യൂസഫലിയുടെ റോള്‍സ് റോയ്സ് കാറില്‍ ഒരുമിച്ച് യാത്രചെയ്തതുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരുടെ ലാവെന്‍ഡര്‍ പാര്‍ക്ക് ചിത്രങ്ങളും വൈറലായിരിക്കുന്നത് FC