നടി ഗായത്രിക്കൊപ്പം മരിച്ചത് ആണ് സുഹൃത്തും, വഴി യാത്രക്കാരിയും, കാര്‍ മറിഞ്ഞാണ് അപകടം…….
വേഗതയായിരുന്നത്രേ അപകട കാരണം, ഒന്നുകരായാന് പോലും സമയം കിട്ടിയില്ല നടി ഗായത്രിക്കെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്, അപകടസ്ഥലത്തു വെച്ച് ഗായത്രിയും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സുഹൃത്ത് റാത്തോഡും മരണത്തിന് കിഴടങ്ങി ഒപ്പം അപകടത്തില്‍ പെട്ട ഇവരുടെ കാര്‍ ദേഹത്തേക്ക് മറിഞ്ഞ വഴിയാത്രക്കാരിയും മരിച്ചു.
തെലുങ്കില്‍ വലിയ ആരാധക പിന്തുണ നേടിയെടുത്ത നടിയാണ് ഗായത്രി. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഗായത്രി ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യം കടന്നുവരുന്നത്. പിന്നീട് തെലുങ്ക് വെബ് സിരീസ് ആയ മാഡം സര് മാഡം ആന്തേയില് അവതരിപ്പിച്ച വേഷവും ശ്രദ്ധിക്കപ്പെട്ടു. നിരവധി ഹ്രസ്വചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക് സിനിമ, ടെലിവിഷന്‍ മേഖലകള്‍ അവിശ്വസനീയതയോടെയാണ് യുവതാരത്തിന്റെ മരണവാര്‍ത്ത കേട്ടത്. നിരവധി പേര് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേരുന്നുണ്ട്. തെലുങ്ക് നടി ഗായത്രി യഥാര്‍ത്ഥ പേര് ഡോളി ഡി ക്രൂസ് വാഹനാപകടത്തില്‍ മരിച്ചു 26 വയസ്സായിരുന്നു ഹോളി ആഘോഷങ്ങള്‍ക്കു ശേഷം സുഹൃത്ത് റാത്തോഡുമൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോളാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഗച്ചിബൗലിയില്‍ വെച്ച് അപകടത്തില്‍ പെടുന്നത്. റാത്തോഡ് ആണ് വാഹനം ഓടിച്ചിരുന്നത്. കാര്‍ നിയന്ത്രണംവിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗായത്രി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.
പ്രദേശവാസികള്‍ റാത്തോഡിനെ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.അപകടത്തില്‍ പെട്ട കാല്‍നടയാത്രക്കാരിക്ക് 38 വയസ്സായിരുന്നു അവരും മരണപ്പെട്ടു. മരണപ്പെട്ട മൂന്ന് പേര്‍ക്കും സ്വര്‍ഗ്ഗം പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെ FC