‘ബീസ്റ്റ്’ കഥയുമില്ല ഒരു ചുക്കുമില്ല വെറും തട്ടിപ്പ്, സ്വന്തം അച്ഛന് തന്നെ നടന് വിജയിന് പാര…
രാഷ്ട്രീയത്തിലിറങ്ങില്ല എന്നു പറഞ്ഞതുമുതല്‍ അച്ഛന് എസ്.എ. ചന്ദ്രശേഖര്‍ മകന് വിജയുമായി ഇടഞ്ഞുനില്‍ക്കുകയാണ് വീട്ടില്‍ നിന്ന് പുറത്താക്കുക വരെ ചെയ്തു, അവസരം കിട്ടിയതുമുതല്‍ ഉയരങ്ങളിലേക്ക് മാത്രം കുതിച്ച വിജയ് തമിഴ്നാട് ഭരിക്കണമെന്നാണ് ചന്ദ്രശേഖര്‍ ആഗ്രഹക്കുന്നത്.
ഒരിക്കല്‍ രാഷ്ട്രീയത്തില്‍ വിജയ് വരുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു, എന്തായാലും വിജയിന്റെ പുതിയ ചിത്രമായ ബീസ്റ്റ് കഥയില്ലാത്ത പണം വാരി ചിത്രമാണെന്നാണ് ചന്ദ്രശേഖര്‍ ആരോപിക്കുന്നത്.. വിജയ് നായകനായി എത്തിയ ‘ബീസ്റ്റ്’ സിനിമയ്ക്കു ലഭിക്കുന്ന മോശം അഭിപ്രായങ്ങളില്‍ പ്രതികരണവുമായി പിതാവ് എസ്.എ. ചന്ദ്രശേഖര്‍. വിജയ് എന്ന സൂപ്പര്‍ താരത്തെ മാത്രം കേന്ദ്രീകരിച്ചെടുത്ത ചിത്രമാണ് ബീസ്റ്റെന്ന് ചന്ദ്രശേഖര്‍ പറയുന്നു….
പുതിയ തലമുറയിലെ കഴിവ് തെളിയിച്ച സംവിധായകര്‍ സൂപ്പര്‍ താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് തെറ്റിദ്ധാരണയുണ്ടെന്നും ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും അവതരണവും വേണ്ടത്ര നിലവാരം പുലര്ത്തിയില്ലെന്നുംചന്ദ്രശേഖര് പറഞ്ഞു.
‘സിനിമയിലെ ആദ്യഗാനം നന്നായി ആസ്വദിച്ചു. വിജയ്യുടെ അച്ഛനെന്നതുപോലും മറന്ന് ആരാധകനായി മാറി. എന്നാല്‍ അതിന് ശേഷം സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയ്യുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ നില്‍ക്കുന്നത്. തിരക്കഥയും സംവിധാനവും മികവ് പുലര്‍ത്തിയില്ല. സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തണം. എന്നും വിജയിന് പാരയായി ചന്ദ്രശേഖര്‍ പറയുന്നുണ്ട്. FC