ഈ സീന്‍ ബ്രാ ധരിച്ച് അഭിനയിക്കണം പറ്റില്ലെന്ന് നടി, പെട്ടിയെടുത്ത് വിട്ടോളാന്‍.. സൂപ്പര്‍ താരത്തോട്…
മാധുരി ദീക്ഷിതിനോടാണ് ടിന്നു എന്ന സംവിധായകന് ആവശ്യപ്പെട്ടത് തന്റെ ചിത്രത്തില്‍ ബ്രാ ധരിച്ച് അഭിനയിക്കാന്‍. സിനിമയുടെ കഥ കേട്ടപ്പോള്‍ സമ്മതിച്ചെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു മാധുരി. ‘റേഡിയോ നഷ’യ്ക്കു നല്കിയ അഭിമുഖത്തില്‍ സംവിധായകനും അഭിനേതാവുമായ ടിന്നു ആനന്ദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമിതാഭ് ബച്ചനും മാധുരിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നുവെന്ന പ്രത്യേകതയും ആ ചിത്രത്തിനുണ്ടായിരുന്നു. തെഹസാബ്, രാം ലഖന്‍ തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു മാധുരി. കെട്ടിയിട്ടിരിക്കുന്ന അമിതാഭ് ബച്ചനെ രക്ഷിക്കാന്‍ വേണ്ടി വില്ലന്മാര്ക്കു മുന്നില്‍ എത്തുന്ന നായിക. നായകനെ രക്ഷിക്കാന്‍ സ്വയം ബലിയാടാവാന്‍ തയാറാവുന്നു. അപ്പോഴാണ് ബ്ലൗസ് അഴിക്കേണ്ടത്. ബ്രാ രംഗം അഭിനയിക്കാന്‍ ഇഷ്ടമുള്ള രീതിയില്‍ ബ്രാ ഡിസൈന്‍ ചെയ്യാനുള്ള അവകാശം മാധുരിക്ക് നല്‍കിയിരുന്നു. ഏതു രീതിയില്‍ വേണമെങ്കിലും ഡിസൈന്‍ ചെയ്യാം. പക്ഷേ അത് ബ്രാ തന്നെയായിരിക്കണം.
എനിക്ക് ചെയ്യാന്‍ പറ്റില്ലെന്നു മാധുരി പറഞ്ഞപ്പോള്‍ ചെയ്തേ മതിയാകൂ എന്നാണ് ടിന്നു ആനന്ദ് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ പെട്ടിയെടുത്ത് സിനിമയോട് ബൈ പറഞ്ഞ് പോകാനും പറഞ്ഞു. മാധുരി ആ രംഗം ചെയ്യും, കുറച്ച് സമയം കൊടുത്താല്‍ മതിയെന്നും നായികയുടെ സെക്രട്ടറി സംവിധായകനോട് പറഞ്ഞു. എന്നിരുന്നാലും വെറും അഞ്ച് ദിവസം മാത്രമാണ് സിനിമ ഷൂട്ട് ചെയ്തത് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ടിന്നിയും മാധുരിയും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടില്ല. FC