നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ ചടങ്ങുകള്‍ കഴിഞ്ഞു.. കണ്ണീരില്‍ കുതിര്‍ന്നു താരവും മക്കളും…..
പ്രതീക്ഷിക്കാത്ത മരണം കൂടാതെ ദുരൂഹത അന്വേഷണം നടക്കുന്നു അതിനിടയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കിട്ടിയ നിഷയുടെ ദേഹം ചിതയിലേക്ക്.. നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയുടെ മരണവാര്‍ത്ത ഞെട്ടലോടെയായിരുന്നു സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും കേട്ടത്.
മിമിക്രി-സിനിമാ മേഖലകളില്‍ ശ്രദ്ധേയനായ ഉല്ലാസിന്റെ കുടുംബത്തിലുണ്ടായ ദുരന്തം സഹപ്രവര്‍ത്തകരിലും പ്രേക്ഷകരിലും നൊമ്പരമായി. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നെഞ്ച് തകര്‍ന്നു പൊട്ടിക്കരയുന്ന ഉല്ലാസ് കണ്ടു നിന്നവരിലും വേദന പടര്‍ത്തി. മക്കളായ ഇന്ദ്രജിത്തും സൂര്യജിത്തും അമ്മയുടെ വിയോഗം താങ്ങാനാകാതെ തളര്‍ന്നു പോയിരുന്നു. ഇപ്പോഴിതാ, നിഷയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത നടന് കണ്ണന് സാഗര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നത്.
ഉല്ലാസിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് കണ്ണന്. കണ്ണന് സാഗറിന്റെ കുറിപ്പ് ഇങ്ങനെ, ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയില്‍ കരഞ്ഞു വീര്‍ത്തുകെട്ടിയ നനവ് പൊടിയുന്ന, ഉറക്കെ കരയാന്‍ വെമ്പിനില്ക്കുന്ന കണ്ണുകളാല്‍ നിസഹായാവസ്ഥയില്‍ മറ്റൊന്നും ശ്രദ്ധയില്‍ പെടാതെ, പെടുത്താന്‍ ശ്രമിക്കാതെ തന്റെ പ്രിയതമയുടെ വിയോഗം വിശ്വസിക്കാനാകാതെ എന്തൊക്കെയോ ആലോചനയുടെ, ചിന്തകളുടെ, ഓര്‍മകളുടെ വലയത്തില്‍ കുടുങ്ങിയ മനസ്സുമായി ആ സഹപ്രവത്തകന് ഇരിക്കുന്നു. ഇങ്ങനെ പോകുന്നു കുറിപ്പ്.. ഈ മരണം കൊണ്ട് നഷ്ടം മക്കള്ക്കുമാത്രമാണ്. FC