ശരീരം മുഴുവന്‍ സിഗരറ്റ് കുറ്റികള്‍ നടി ഉര്‍ഫിയെ കണ്ടു കണ്ണ് തള്ളി ആരാധകര്‍.. 1000 കുറ്റികള്‍…
വല്ലാത്ത ഫാഷന്‍ ഭ്രമം ഇത്തവണ സിഗരറ്റ് കുറ്റിയാണെങ്കിലും മൊത്തം മറഞ്ഞിട്ടുണ്ട് ശരീരം, മുന്‍പ് പുല്ലും വൈക്കോലും വയറും കയറും എന്നുവേണ്ട കിട്ടിയതെല്ലാം ശരീരത്തില്‍ ചുറ്റി ഫാഷന്‍ ആണെന്ന് പറഞ്ഞ ഉര്‍ഫിയുടെ ഫോട്ടോകള്‍ നമ്മള് കണ്ടതാണ്, ബോള്‍ഡ് ഫാഷന്‍ സെന്‍സ് കൊണ്ടും വ്യത്യസ്തമായ വസ്ത്രധാരണ ശൈലി കൊണ്ടും ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. താരത്തിന്റെ പുത്തന്‍ ട്രെന്റിന് കയ്യടി ഉയരുകയാണ്. വസ്ത്രം നിര്‍മ്മിക്കാനായി ഉര്‍ഫി തിരഞ്ഞെടുത്ത രീതിയാണ് പ്രശംസ പിടിച്ചു പറ്റിയത്.
ഒഴിവാക്കിയ സിഗററ്റ് കുറ്റികള്‍ ഉപയോഗിച്ചാണ് ഉര്‍ഫി ഇത്തവണ വസ്ത്രം ഡിസൈന്‍ ചെയ്തത്. സിഗററ്റ് കുറ്റിയുടെ താഴത്തെ ഭാഗത്തുള്ള ഗോള്‍ഡന്‍ നിറത്തിലുള്ള കവറാണ് വസ്ത്രത്തിനായി ഉപയോഗിച്ചത്. റോഡില്‍ നിന്നാണ് ഈ കുറ്റികള്‍ ഉര്‍ഫി ശേഖരിച്ചത്. സ്ലീവ്!ലെസ് വസ്ത്രമാണ് ഡിസൈന്‍ ചെയ്തത്. ഒരു ഹാങ്ങിങ്ങ് കമ്മലും നെക്ലേസും പെയര്‍ ചെയ്തു. ബണ്‍ ഹെയര്‍സ്റ്റൈല്‍ ഫോളോ ചെയ്തു. പാഴ് വസ്തു ഉപയോഗിച്ച് വസ്ത്രം ഡിസൈന്‍ ചെയ്തതിന് ഉര്‍ഫിയെ പലരും അഭിനന്ദിക്കുന്നുണ്ട്. FC