ആരാധകര്‍ക്ക് ഹരം പകരുന്ന നടി ഉര്‍ഫി വിവാഹിതയാകുന്നോ.. ഒരു മോതിരമാറ്റ ഫോട്ടോ…
കാണിക്കാന്‍ ഒരുമടിയുമില്ല ഒരു നാരുകിട്ടിയാല് അതുകൊണ്ടു നാണം മറക്കുന്ന ഉര്‍ഫി മുഖംമറച്ച ഒരാള്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോ വന്നതോടെയാണ് ചോദ്യങ്ങളുയരുന്നത്.. ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെയും വ്യത്യസ്തമായ വസ്ത്രധാരണ രീതി കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ സഹോദരി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു ചിത്രമാണിപ്പോള്‍ വൈറലാകുന്നത്.
ഉര്‍ഫി ഒരു യുവാവിനൊപ്പമിരുന്ന് പൂജ ചെയ്യുന്ന ചിത്രമാണ് സഹോദരി പങ്കുവച്ചത്. യുവാവിന്റെ മുഖം ഒരു സ്മൈലി കൊണ്ട് മറച്ചതിന് ശേഷമാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഉര്‍ഫിയുടെ വിവാഹനിശ്ചയം കഴിഞ്ഞു എന്നാണ് ആരാധകര്‍ പറയുന്നത്. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തില്‍ മതപരമായ ചടങ്ങ് നിര്‍വഹിക്കുന്ന ഉര്ഫിയെയാണ് കാണുന്നത്. പുരോഹിതനെയും ചിത്രത്തില്‍ കാണാം. സിംപിള്‍ ഡിസൈനിലുള്ള ചുരിദാറാണ് ഉര്‍ഫി ധരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഉര്‍ഫി പ്രതികരിച്ചിട്ടില്ല. എന്തായാലും പഴയപോലെ ഇനി ഉര്‍ഫിയെ കാണാന്‍ കഴിയില്ലേ എന്ന ആശങ്കയിലാണ് ആരാധകയും. FC