പുതിയ വേഷം വിനോദയാത്രപോകാന്‍.. മമ്മുട്ടി അവധിയില്‍.. വിദേശത്ത് 30 ദിവസം.. അഭിനയമില്ല..
ഇതുപോലൊരു ലുക്കില്‍ സിനിമയില്‍ പോലും മമ്മുട്ടിയെ ആരും കണ്ടിട്ടില്ല.. അതുകൊണ്ടുതന്നെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. മുടി വെട്ടിയൊതുക്കി താടിയെടുത്ത് സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മമ്മൂട്ടിയെ കാണാനാകുക.
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയുടെ ഈ ലുക്കെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. മിഥുന് മാനുവല്‍ തോമസ് ആണ് തിരക്കഥ എഴുതുന്നത്. മിഥുനും മമ്മൂട്ടിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അതേ സമയം കണ്ണൂര്‍ സ്ക്വാഡിന്റെ വമ്പന്‍ വിജയത്തിനുശേഷം സിനിമയില്‍ നിന്നൊരു ചെറിയ ഇടവേള എടുത്ത് വിദേശത്ത് അവധി ആഘോഷിക്കാന്‍ പോകുകയാണ് മമ്മൂട്ടി. ഒക്ടോബര്‍ അവസാനത്തോടെ യാത്ര പൂര്‍ത്തിയാക്കി മമ്മൂട്ടി തിരികെയെത്തും.
ഇതിനുശേഷമാകും വൈശാഖ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. അച്ചായന്റെ വേഷത്തിലാകും മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിനിമയുടെ മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിട്ടേക്കും.FC