മേല്വസ്ത്രമില്ല ചങ്ങലകള്‍ മാത്രം നടി ഉര്ഫിവീണ്ടും കാണിക്കുകയാണ്…..

ഫാഷനാണ് ഫാഷന്‍ അതിനുവേണ്ടി ഉര്‍ഫി എന്തും ചെയ്യും ആ ചെയ്ത്താണ് നമ്മള് കാലങ്ങളായി കണ്ടുവരുന്നത് പുതിയത് വരുമ്പോള്‍ പഴയത് അടിയിലാകും ഇത്തവണയും പുത്തന്‍ ഐറ്റവുമായാണ് നടി ഉര്‍ഫിയുടെ ഷോ.
ടോപ്പിനു പകരം ഹെവി ചെയിനുകള്‍ ധരിച്ച് നടി ഉര്‍ഫി ജാവേദ്. താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നതിനിടയിലാണ് ഉര്‍ഫി പരീക്ഷണം. ചങ്ങല പോലെ തോന്നിക്കുന്ന ചെയിനാണ് ധരിച്ചിരിക്കുന്നത്. ലെയറുകളായി അണിഞ്ഞിരിക്കുന്ന ഈ ചെയിനില്‍ വിവിധ നിറത്തിലുള്ള പൂട്ടുകള്‍ കാണാം. സ്റ്റൈലിഷ് ബ്ലാക് നെറ്റ് സ്കര്ട്ടിനൊപ്പമാണ് ഈ ചെയിന്‍ ടോപ് ധരിച്ചത്.
ലുക്കിന് അനുയോജ്യമായി ഗ്ലാം മേക്കപ്പ് ആണ് ചെയ്തത്. പോണി സ്റ്റൈലില്‍ കെട്ടിയ മുടിയിലും ചെയിന്‍ പിണച്ചിട്ടിരുന്നു. പതിവുപോലെ ഉര്‍ഫിയുടെ ഈ ലുക്കും കടുത്ത വിമര്‍ശനം നേരിട്ടു. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയുള്ള ഉര്‍ഫിയുടെ ശ്രമങ്ങള്‍ അതിരുവിടുന്നുവെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെയാണ് ഉര്‍ഫി അഭിനയരംഗത്തേക്ക് എത്തുന്നത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായതോടെ പ്രശസ്തയായി. പിന്നീട് വസ്ത്രധാരണത്തിന്റെ വിവാദത്തില്‍ പെടുകയായിരുന്നു. എന്തായാലും ആരാധകര്‍ക്കു എന്തുവേണമെന്നും എങ്ങനെ കൊടുക്കണമെന്നും ഉര്ഫിക്കറിയാം FC