ഗര്‍ഭിണിയായ നടിയെ ചെരുപ്പണിയിക്കുന്ന നടനായ ഭര്‍ത്താവ് മനോഹരമായ കാഴ്ച….
സ്നേഹിക്കുക, സഹായിക്കുക, ഒപ്പം നില്ക്കുക, നല്ല വാക്കുകളും പ്രവര്‍ത്തികളും കൊണ്ട് സന്തോഷിപ്പിക്കുക അതില്‍ കവിഞ്ഞൊന്നും ഗര്‍ഭിണിയായ ഭാര്യക്ക് വേണ്ടി ചെയ്യേണ്ടതില്ല. അത്രതന്നെയെ ചെയ്യുന്നുമുള്ളൂ ടിവി താരമായ ഡെബിന ബാനര്‍ജിയുടെ ഭര്‍ത്താവ് നടന് ഗുര്‍മീത് ചൗധരി,. എന്തായാലും ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ഏതിനും കൂടെ നില്ക്കുന്ന പങ്കാളിയെ സ്ത്രീകളെല്ലാം ആഗ്രഹിക്കാറുണ്ട്. അത്തരമൊരു അനുഗ്രഹം തനിക്ക് ലഭിച്ചിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ടിവി താരമായ ഡെബിന ബാനര്‍ജി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഭര്‍ത്താവിനൊത്തുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഡെബിന ഇക്കാര്യം പറയുന്നത്.
ടിവി സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയായ ഡെബിന 2011ലാണ് വിവാഹിതയാകുന്നത്. സിനിമ, ടിവി താരമായ ഗുര്‍മീത് ചൗധരിയാണ് ഡെബിനയുടെ പങ്കാളി. ഇപ്പോള്‍ ഇരുവരും തങ്ങളുടെ ആദ്യകുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ഗര്‍ഭിണിയായ ഡെബിനയെ ഷൂ ധരിക്കാന്‍ സഹായിക്കുന്ന ഗുര്‍മീതിനെയാണ് വീഡിയോയില്‍ കാണുന്നത്. വളരെയധികം സന്തോഷം തോന്നിക്കുന്ന ദൃശ്യമാണിതെന്ന് ഇരുവരുടെയും ആരാധകരടക്കം നിരവധി പേരാണ് കമന്റില്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ജീവിതത്തില്‍ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളുടെ കണക്കെടുത്താന്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും തവണ താന്‍ ഭര്‍ത്താവിനെ ഓര്‍ത്തിട്ടുണ്ടെന്നും മുന്നോട്ട് പോകുംതോറും തങ്ങളിരുവരും കൂടുതല്‍ അടുത്തുവരികയാണെന്നും ഡെബിന വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. ‘ഞങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന, മനോഹരമായ ബന്ധത്തിലുള്ള ദമ്പതികള്‍ മാത്രമല്ല. എപ്പോഴും പരസ്പരം നല്ല ധാരണയുള്ള സുഹൃത്തുക്കളായിരിക്കുന്നവര് കൂടിയാണ്. അതുകൊണ്ട് തന്നെ ഒരുമിച്ചുള്ള ഈ യാത്ര കുറെക്കൂടി പ്രകാശപൂരിതവും മികച്ചതും വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതുമായിരിക്കുന്നു.
ഏത് ബന്ധവും നീണ്ടുനില്ക്കണമെങ്കില് അതില്‍ ഉള്‍പ്പെടുന്നവര്‍ ആദ്യം സുഹൃത്തുക്കളാകണം. ബാക്കിയെല്ലാം അതിന്റെ ഭംഗിയോടെ വന്നുചേരേണ്ടതാണ്…’- ഡെബിന കുറിച്ചിരിക്കുന്നു. FC